രാജാധിരാജയ്ക്കും മാസ്റ്റർ പീസിനും ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ജൂലായ് 16ന് എറണാകുളത്ത് തുടങ്ങും.
ജൂലായ് 16ന് ചിത്രത്തിന്റെ പൂജയും ഒരു ദിവസത്തെ ഷൂട്ടിംഗും നടക്കും. പതിനേഴിന് കർക്കടകമാസം ആരംഭിക്കുന്നതിനാലാണ് പതിനാറിന് ചിത്രം തുടങ്ങിവയ്ക്കുന്നത്. തുടർന്നുള്ള ചിത്രീകരണം ആഗസ്റ്റ് ഏഴ് മുതൽ ആരംഭിക്കും.
എറണാകുളത്ത് ഐ.എം.എ ഹാളിലാണ് ചിത്രത്തിന്റെ പൂജ. അന്നേ ദിവസം ചിത്രത്തിന്റെ ടൈറ്റിലും മറ്റ് വിവരങ്ങളും അനൗൺസ് ചെയ്യുമെന്ന് സംവിധായകൻ അജയ് വാസുദേവ് 'സിറ്റി കൗമുദി"യോട് പറഞ്ഞു. മമ്മൂട്ടിയോടൊപ്പം ഒരു പ്രമുഖ തമിഴ ്താരവും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് രചന നിർവഹിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്. ഗോപിസുന്ദറിന്റേതാണ് സംഗീതം.