ചിട്ടയായതും പോഷകമൂല്യമുള്ളതുമായ ഭക്ഷണ ക്രമീകരണത്തിലൂടെ വാർദ്ധക്യകാലം ആരോഗ്യകരവും ഉല്ലാസഭരിതവും ആക്കിത്തീർക്കാം. മത്സ്യം, മുട്ട, പാൽ ഉത്പന്നങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
നാര് ധാരാളമുള്ള ഭക്ഷണം കഴിക്കുന്നത് വാർദ്ധക്യത്തിലെ ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കും. ധാരാളം വെള്ളം കുടിക്കണം. കാൽസ്യം, ഇരുമ്പ്, സിങ്ക്, സോഡിയം, പൊട്ടാസ്യം എന്നിവയും അവശ്യ ഘടകങ്ങളാണ്. ഭക്ഷണക്രമീകരണം ഡയറ്റീഷ്യന്റെ നിർദേശപ്രകാരം നടത്തുന്നതാണ് ഉചിതം. രോഗാവസ്ഥയിലുള്ളവരുടെ ഭക്ഷണക്രമീകരണം ഡോക്ടർ നിർദേശിക്കുന്നതു പോലെ മതി.