ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രൻസിനെ അഭിനന്ദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വൻ വൃക്ഷമായി മാറിയ മനുഷ്യാ,നെഞ്ചോട് ചേർത്ത് അഭിനന്ദിക്കുന്നുവെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിംഫെസ്റ്റ്‌വലിൽ വെയിൽ മരങ്ങൾ എന്ന ചിത്രത്തിനാണ് ഇന്ദ്രൻസിന് ഔട്ട്‌സ്റ്റാന്റിംഗ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്‌കാരം ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഷാങ്ഹായ് ഫിലിംഫെസ്റ്റിവലിന് പുരസ്കാരം ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ആരാലും ശ്രദ്ധിക്കപെടാത്തവർക്കും ഇവിടെ ഒരുനാൾ വരുമെന്നും അന്ന് എല്ലാവരരും മനസിൽ ഒരു സ്ഥാനം നൽകി നമ്മെ ചേർക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രൻസേട്ട , നിങ്ങൾ ഒരു ഊർജമാണ് ..
പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വൻ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ Indrans ഏട്ടാ... നെഞ്ചോടു ചേർത്ത് നിർത്തി ആസ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു