സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് വി.ജെ ദിവാകൃഷ്ണ സംവിധാനം ചെയ്ത 'നീ എൻ സർഗ്ഗ സൗന്ദര്യമേ' എന്ന ഹൃസ്വചിത്രമാണ്. സമൂഹത്തിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം ചർച്ച ചെയ്യാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിച്ചത്.
ഫെർട്ടിലിറ്റി ടെസ്റ്റ് നടത്താൻ ഒരു ക്ലിനിക്കിൽ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്. ശുക്ലം ശേഖരിക്കാൻ അവനെ സഹായിക്കുന്നതെന്താണ് എന്നതാണ് ഈ ചിത്രത്തിന്റെ സസ്‌പെൻസ്. 18 മിനിറ്റും 16 സെക്കന്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. കൈലാഷ് എസ് ഭവൻ, വി.ജെ ദിവാകൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.
വീഡിയോ...