kaumudy-news-headlines

1. മൊറട്ടോറിയം നീട്ടുന്നതിന് വീണ്ടും ആർ.ബി.ഐയെ സമീപിക്കുമെന്ന് ബാങ്കേഴ്സ് സമിതി. മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് സർക്കാർ വിളിച്ച സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ ചീഫ് സെക്റട്ടറി ടോം ജോസിന് ഉറപ്പ് നൽകി എസ്.എൽ.ബി.സി. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മന്നോട്ടു പോകുമെന്ന് ബാങ്കേഴ്സ് സമിതി കഴിഞ്ഞ ദിവസം പത്റപ്പരസ്യം നൽകിയിരുന്നു.


2. കർഷകരുടെ വായ്പക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടാനുള്ള സർക്കാർ തീരുമാനത്തിന് ആർ.ബി.ഐ അനുമതി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് നിലപാട് കടുപ്പിച്ച് ബാങ്കേഴ്സ് സമിതി പത്റപരസ്യം ഇറക്കിയത്. നിലവിൽ ജൂലായ് 31 വരെ കാർഷിക വായ്പകൾക്ക് ഉള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ മന്ത്റിസഭാ യോഗം തീരുമാനിച്ചിരുന്നത്.
3. ഈ തീരുമാനത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചതാണ് തിരിച്ചടിയായത്. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നില്ലെന്ന് സർക്കാർ യോഗത്തിൽ ആരോപണം ഉന്നയിച്ചു. ബാങ്കേഴ്സ് സമിതി ഈ പ്റശ്നരം പരിഹരിക്കാൻ ഇടപെടണമെന്നും ചീഫ് സെക്റട്ടറി ആവശ്യപ്പെട്ടു. അതിനിടെ, കാർഷിക വായ്പ മൊറട്ടോറിയത്തിൽ റിസർവ് ബാങ്ക് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന് മുന്നിൽ യു.ഡി.എഫ് എം.പിമാർ പ്റതിഷേധ ധർണ നടത്തി. രാഹുൽ ഗാന്ധി ഒഴികെയുള്ള കേരളത്തിലെ എം.പിമാർ ധർണയിൽ പങ്കെടുത്തു.
4.പ്റളയാനന്തര പുനർ നിർമ്മാണത്തിന് കൂടുതൽ സമയം വേണം എന്ന് മുഖ്യമന്ത്റി പിണറായി വിജയൻ. പ്റത്യേക മനസ്ഥിതി ഉള്ളവരാണ് കുറ്റം പറയുന്നത്. അവർ ദിവാസ്വപ്നം കാണുക ആണ്. പ്റളയാനന്തര പ്റവർത്തനങ്ങളിൽ പങ്കെടുക്കാത്തവർ ആണ് ദിവാസ്വപ്നം കാണുന്നത് എന്നും മുഖ്യമന്ത്റി നിയമസഭയെ അറിയിച്ചു. നവകേരള നിർമ്മാണം പരാജയപ്പെട്ടു എന്ന് ആരോപിച്ച് പ്റതിപക്ഷം നൽകിയ അടിയന്തര പ്റമേയത്തിന് ആണ് മുഖ്യമന്ത്റിയുടെ മറുപടി. അടിയന്തര പ്റമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്റതിഷേധിച്ച് പ്റതിപക്ഷം സഭ ബഹിഷ്‌കരിച്ചു
5. അതിനിടെ, മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാൻ മുസ്ലിം ലീഗ് നിയമസഭയിൽ ശ്റദ്ധ ക്ഷണിക്കലിന് നോട്ടീസ് നൽകി. ലീഗ് അംഗം കെ.എൻ.എ ഖാദറാണ് നോട്ടീസ് നൽകിയത്. നേരത്തെ മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട ശ്റദ്ധ ക്ഷണിക്കലിൽ നിന്ന് കെ.എൻ.എ ഖാദർ പിൻമാറിയിരുന്നു. ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പിൻമാറ്റം. പുതിയ ജില്ലകളുടെ കാര്യത്തിൽ യു.ഡി.എഫ് നയപരമായ തീരുമാനമെടുത്ത ശേഷം തുടർ നടപടികൾ മതി എന്നായിരുന്നു പാർട്ടി നിർദ്ദേശം.
6. സ്വകാര്യ ബസ് ഉടമകളുടെ സമരത്തിൽ സർക്കാർ മുട്ട് മടക്കില്ലെന്ന് മന്ത്റി എ.കെ ശശീന്ദ്റൻ. സർക്കാർ ഭയക്കുന്നത് ജനങ്ങളെ ആണ് ബസ് ഉടമകളെ അല്ല. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തി യാത്റ ഭാരം കുറയ്ക്കും. കല്ലട ഉൾപ്പെടെ നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്ക് എതിരെ നടപടി എടുക്കുന്നത് തുടരുമെന്നും മന്ത്റി. അതേസമയം, കല്ലടയുടെ പെർമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല
7. നിയമപ്റകാരം പരിശോധിച്ച ശേഷം തീരുമാനമെന്ന് ട്റാൻസ്‌പോർട്ട് ഡെപ്യൂട്ടി കമ്മിഷണർ. യാത്റക്കാരെ മർദ്ദിച്ച സംഭവത്തിലാണ് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്. തൃശൂർ കളക്ടറുടെ അധ്യക്ഷതയിൽ റോഡ് ട്റാഫിക് അതോറിറ്റിയുടെ യോഗമാണ് ചേർന്ന യോഗത്തിൽ ബസുടമ സുരേഷ് കല്ലടയും പങ്കെടുത്തു. ഏപ്റിൽ 21 നാണ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസിലെ യാത്റക്കാരെ കല്ലട ബസിലെ ജീവനക്കാർ മർദിച്ചത്. സംഭവം വിവാദം ആയതോടെ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ഗതാഗത കമ്മിഷണർ നിർദേശിക്കുക ആയിരുന്നു