bacardi-rum-price

തിരുവനന്തപുരം, ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ട വിവരാവകാശ രേഖയിലെ വിവരങ്ങൾ കണ്ട് കുടിയന്മാരുടെ കണ്ണ് തള്ളിയിരിക്കുകയാണ്. മദ്യക്കമ്പനികളിൽ നിന്ന് ബിവറേജസ് കോർപ്പറേഷൻ വാങ്ങുന്ന മദ്യം ഔട്ട്‌ലറ്റുകളിൽ വിൽക്കുന്നത് പത്തിരട്ടിയിലേറെ വിലകൂട്ടിയാണ്.

ബക്കാർഡി റം 167.36 രൂപയ്ക്കാണ് സർക്കാർ വാങ്ങുന്നത്. എന്നാൽ 1240 രൂപയ്ക്കാണ് ഇത് വിൽക്കുന്നത്. ഹെർക്കുലീസ് റം സർക്കാർ വാങ്ങുന്നത് 63.95 രൂപയ്ക്കാണ്. എന്നാൽ വിൽക്കുന്നത് 680 രൂപയ്ക്കും. 71.67 രൂപയ്ക്ക് വാങ്ങുന്ന ഓൾഡ് മങ്ക് റം വിൽക്കുന്നത് 770 രൂപയ്ക്കാണ്. തിരുവനന്തപുരം സ്വദേശിയായ ഡോ.ജോസ് കെ സെബാസ്റ്റിയൻ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ബെവ്‌കോ ഇക്കാര്യം പുറത്ത് വിട്ടത്.