ലണ്ടൻ: 'കപിലും സംഘവും ലോകകപ്പ് ചരിത്രം തിരുത്തിയെഴുതിയ നിമിഷമായിരുന്നു അത്. എതിരാളികൾക്ക് ചുട്ടമറിമടിയുമായായിരുന്നു ഇന്ത്യ ആദ്യ ലോകകപ്പ് കിരീടം ഉയർത്തിക്കാട്ടിത്. ഈ കിരീടത്തിന് ഇന്ന് 36 വയസ് തികയുന്നു. 1983ലെ ഫെെനലിൽ വിൻഡീസ് പടയെ ആണ് കപിലിന്റെ ചെകുത്താൻമാർ മുട്ടുകുത്തിച്ചത്. കപിലിന്റെ ചെകുത്താന്മാർ എന്ന് ആക്ഷേപം കേട്ട് തലകുനിച്ച് ഇംഗ്ലണ്ടിൽ ഇറങ്ങിയവർ ലോർഡ്സിൽ കപ്പുയർത്തി തലയെടുപ്പോടെയാണ് മടങ്ങിയത്. കപിൽ ദേവ് എന്ന ക്യാപ്റ്റന്റെ ഓൾറൗണ്ട് മികവും ടീമംഗങ്ങളുടെ പിന്തുണയുമാണ് ഇന്ത്യയെ ചരിത്ര വിജയത്തിൽ എത്തിച്ചത്.
കപിലും സംഘവും വിൻഡീസിനെ ലോഡ്സിൽ അടിപതറിച്ചു. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചപ്പോൾ കപിലും സംഘവും പുറത്തായത് വെറും 183 റൺസിലായിരുന്നു. 38 റൺസെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറർ. അമർനാഥ്(26), സന്ദീപ് പാട്ടിൽ(27), മദൻ ലാൽ(17) ഇതായിരുന്നു മറ്റുയർന്ന സ്‌കോറുകൾ.
വിവിയൻ റിച്ചാർഡ്സിന്റെ 33 റൺസ് ഉയർന്ന സ്‌കോർ. എട്ട് റൺസ് മാത്രമെടുത്ത ലോയ്ഡ് തുടർച്ചയായ രണ്ടാം ഫൈനലിലും കണ്ണീരായി. അതോടെ വിൻഡീസ് 140ൽ കീഴടങ്ങി. ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവറായിരുന്നു ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരൻ(384). ലോകകപ്പിലെ ഉയർന്ന സ്‌കോർ സിംബാംബ്‌വെക്കെതിരെ ഇന്ത്യൻ നായകൻ കപിൽ ദേവ് പുറത്താകാതെ നേടിയ 175 റൺസ്. അങ്ങനെ എല്ലാംകൊണ്ടും 1983 ലോകകപ്പ് ഇന്ത്യയുടെ സ്വന്തമായി.
1983നു ശേഷം ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയ തേരോട്ടമാണ് ലോകം കണ്ടത്. കപിലിന്റെ ചെകുത്താന്മാർ എന്ന് കൂകി വിളിച്ചവർക്കെതിരെ പിന്നീട് മറുപടികൾ എണ്ണി എണ്ണി കൊടുത്തു. വീണ്ടും ലോക കിരീടം നേടി. 2011ൽ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ലോകകപ്പ് ഉയർത്തിയ ടീം ഇന്ത്യ 2007ൽ പ്രഥമ ട്വന്റി 20 ലോക ചാംപ്യന്മാരായി. ടെസ്റ്റ് ലോകചാംപ്യൻഷിപ്പ് നേടി.
ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറും പോലും ക്രിക്കറ്റിൽ ഇത്രയേറെ ആകൃഷ്ടനായതിന്റെ ഒരു കാരണം 1983ലെ ഇന്ത്യയുടെ കിരീടമായിരുന്നു. സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ,വീരേന്ദർ സേവാംഗ്, യുവരാജ് സിംഗ്, അനി. കുംബ്ലെ, ജവഗൽ ശ്രീനാഥ്, ഹർഭജൻ സിംഗ്, സഹീർ ഖാൻ ഇങ്ങനെ നീളുന്ന സൂപ്പർ താരങ്ങളുടെ തലമുറ. ഇന്ന് വിരാട് കൊഹ്‌ലി , ജസ്പ്രീത് ബുംറ, രോഹിത് ശർമ, ശിഖർ ധവാൻ, മുഹമ്മദ് ഷാമി, അശ്വിൻ എന്നിവരിൽ എത്തിനിൽക്കുന്നു ഇന്ത്യൻ ടീം.