പുരുഷന്മാരുടെ സൗന്ദര്യത്തിൽ താടി വഹിക്കുന്ന പങ്ക് ചെറുതല്ല. സൗന്ദര്യത്തിന്റെ ലക്ഷണം തന്നെ താടിയാണെന്നാണ് ഇന്നത്തെ സമൂഹത്തിന്റെ പക്ഷം. എന്തിനേറെ പറയുന്നു മിക്ക പെൺകുട്ടികൾക്കും പ്രണയിക്കാൻ താടിക്കാരൻ മതി. ഇതോടെ ഒരു വിഭാഗം യുവാക്കൾ ആകെ പെട്ടിരിക്കുകയാണ്.
എങ്ങനെയെങ്കിലും താടി വളർന്നാൽ മതിയെന്നായി അവരുടെ ചിന്ത. ഇതിനായി മാർക്കറ്റിൽ കിട്ടുന്ന പല മരുന്നുകളും വാങ്ങി മുഖത്ത് തേക്കുകയും ചെയ്യുന്നു. എന്നാൽ മിക്കപ്പോഴും പോക്കറ്റ് കാലിയാകുകയല്ലാതെ ഫലം കിട്ടിക്കാണുകയുമില്ല. നിരാശരാകേണ്ട താടിവളരാൻ ചില പൊടിക്കൈകൾ ഉണ്ട്.
മുട്ട, മീൻ പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.
മാനസിക പിരിമുറുക്കം.
മുടിയുടെ വളർച്ചയെ ഏറ്റവും ബാധിക്കുന്നയൊരു ഘടകമാണ് മാനസിക പിരിമുറുക്കം. വ്യായാമം ചെയ്യുക. ഇത് ശരീരത്തിൽ രക്തയോട്ടം കൂടാനും അതുവഴി താടിയുടെ വളർച്ച കൂട്ടാനും സഹായിക്കും.
മുഖം വൃത്തിയായി സൂക്ഷിക്കുക. ദിവസവും രണ്ട് നേരം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക.
ആപ്പിൾ, ഓറഞ്ച്, സ്‌ട്രോബറി, മുന്തിരി, പപ്പായ, ചെറുനാരങ്ങ, പൈനാപ്പിൾ മുതലായ പഴവർഗങ്ങൾ കഴിക്കുക.
നന്നായി വെള്ളം കുടിക്കുക.
പുകവലി ഉപേക്ഷിക്കുക.
താടി വളർച്ചയിൽ സിഗരറ്റ് പുകയുണ്ടാക്കുന്ന ഫലങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ബാധിക്കുമെന്നതിന് ചില നിഗമനങ്ങളുണ്ട്. സിഗരറ്റ് രക്തചംക്രമണത്തെ ബാധിക്കും. ഇതുവഴി ഫേഷ്യൽ ഹെയർസെല്ലുകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ രക്തം ലഭിക്കില്ല. ഇത് താടിയുടെ വളർച്ചയെ ബാധിക്കും.