എതൊരു അച്ഛനമ്മമാരുടെയും ആഗ്രഹമാണ് തനിക്ക് ജനിക്കുന്ന കുഞ്ഞ് ആരോഗ്യവാനും സദ്‌ഗുണ സമ്പന്നനുമായിരിക്കണമെന്ന്. അതീവ പവിത്രമായ കാര്യമാണ് ഗർഭധാരണം. ആചാരവിശ്വാസപ്രകാരം ദമ്പതിമാർ പ്രാർത്ഥനകളോടെ വേണം ഗർഭധാനത്തിനായി തയ്യാറെടുക്കേണ്ടത്. വൈദിക സമ്പ്രദായത്തിൽ ഗർഭാധാരണത്തിന് മുമ്പ് ചെയ്യാനുള്ള പ്രത്യേക പൂജകളും പ്രാർത്ഥനകളുമുണ്ട്. നല്ലദിവസവും മുഹൂർത്തവും നോക്കി ഗർഭാധാരണം ചെയ്‌താൽ ജനിക്കുന്ന കുട്ടികൾക്ക് ആയുരാരോഗ്യവും സ്വഭാവമഹിമയും ഉണ്ടാകുമെന്നാണ് വിശ്വാസം.
കേവലം ശാരീരിക പൂർത്തീകരണ ആഗ്രഹമായല്ല വിവാഹത്തെ കാണേണ്ടത്. ഗർഭാധാരണത്തിന് മുമ്പായി കുടുംബക്ഷേത്രങ്ങളിലും മറ്റും ദർശനം നടത്തി പ്രാർത്ഥിക്കുന്നത് വളരെ ഉത്തമമാണ്. കഴിവിനനുസരിച്ച് ധാനകർമ്മങ്ങൾ ചെയ്യുന്നതും നല്ലതാണ്. ജനിക്കുന്ന കുട്ടികൾ സദ്‌ഗുണ സമ്പന്നരാകണമേയെന്ന് പ്രാർത്ഥിക്കുകയും വേണം. പ്രാർത്ഥനയുടെ ശക്തിയും അപാരമാണ്.