16 മേയിലാണ് അസ്യൂസ് സെൻഫോൺ 6 ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. അന്നുതൊട്ട് ചൂടപ്പം പോലെയാണ് ഈ ഫോൺ ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ വിറ്റഴിഞ്ഞത്. ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് സെൻഫോൺ 6ന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്പീഡിന് പിന്നിലെ രഹസ്യം. പ്രോസസറിന് കരുത്ത് കൂട്ടാൻ 8 ജി.ബിയുടെ റാമും ഈ ഫോണിൽ അസ്യൂസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ് ഫ്ലിപ്പ് ക്യാമറ.
കറങ്ങിത്തിരിയുന്ന ഈ ഒറ്റ ഡ്യൂവൽ ക്യാമറ കൊണ്ട് സെൽഫിയും സാധാരണ ഫോട്ടോയും എടുക്കാൻ സാധിക്കും. ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും കോംപ്രമൈസ് ചെയ്യേണ്ടി വരില്ല. 48ും, 13ും മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണിന്റെ ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ളത്.
അതുമാത്രമല്ല 4+ ഫാസ്റ്റ് ചാർജിങ് ഉള്ള ഈ ഫോണിൽ 5000 എം.എ. എച്ച് ബാറ്ററിയാനുള്ളത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ചാർജ് തീരും എന്ന പേടിയും വേണ്ട.
200 ജി.ബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 256 ജി.ബി ഇൻബിൽട്ട് ഇന്റർണൽ മെമ്മറിയും സെൻഫോൺ 6ലുണ്ട്. അപ്പോൾ മെമ്മറിയുടെ കാര്യത്തിലും ആശങ്ക വേണ്ടെന്നർത്ഥം. ആൻഡ്രോയിഡ് പൈ 9 പ്ലാറ്റ്ഫോമിൽ ഓടുന്ന ഈ ഫോണിൽ നാനോ സിം പാകമാകുന്ന ഡ്യുവൽ സിം സ്ലോട്ടുകളാണ് ഉള്ളത്.ഏതായാലും പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുമ്പോൾ ഈ ഫോണിന്റെ കാര്യം ഓർമ്മിച്ച് വെച്ചിരിക്കുക. ഒരിക്കലും നിരാശനാകേണ്ടി വരില്ല.