മാസത്തിൽ 2.5 ബില്യൺ ഉപഭോക്താക്കളെത്തുന്ന ലോകത്തെ തന്നെ മികച്ച ഓൺലൈൻ മാർക്കറ്റാണ് ആമസോൺ. ആമസോണിൽ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുകയും,സാധാരണ കച്ചവടത്തിന്റെ ഇരട്ടി സമ്പാദിക്കുകയും ചെയ്യാം. ആമസോൺ എഎഫ്പിയിൽ(fullfilled by amazon) എങ്ങനെ സാധനങ്ങൾ വിൽക്കാമെന്നാണോ ചിന്ത? അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇതിന്റെ പ്രവർത്തനം.
ഘട്ടം ഒന്ന്
നിങ്ങളുടെ ഉൽപ്പന്നങ്ങൾ ആമസോണിന് ആയച്ച് കൊടുക്കുന്നതാണ് ആദ്യ ഘട്ടം. ആമസോണിന്റെ ഫുൾഫിൽമെന്റ് കേന്ദ്രങ്ങളിൽ ഇവ ഭദ്രമായി സൂക്ഷിക്കും.
ഘട്ടം രണ്ട്
ആമസോണിന് ലഭിക്കുന്ന നിങ്ങളുടെ ഉൽപ്പന്നങ്ങൾ ഇൻവെന്ററി ചെയ്ത് സൂക്ഷിക്കും. ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആമസോൺ ഏറ്റെടുക്കുകയും പൈസ തരികയും ചെയ്യും.
ഘട്ടം മൂന്ന്
ആമസോണിന്റെ ഏതെങ്കിലും ഉപഭോക്താക്കൾ നിങ്ങളുടെ ഉൽപ്പന്നം ഓർഡർ ചെയ്താൽ ആമസോൺ ഇടപാട് നടത്തും.
ഘട്ടം നാല്
നിങ്ങളുടെ ഉൽപ്പന്നം ഓർഡർ ചെയ്ത വ്യക്തിക്ക് അയച്ചുകൊടുക്കാനായി ആമസോണിന്റെ ബോക്‌സിലേക്ക് പാക്ക് ചെയ്ത് ഉപഭോക്താവിന് ഷിപ്പ് ചെയ്യും.
ഘട്ടം അഞ്ച്
നിങ്ങളുടെ ഉൽപ്പന്നം ഓർഡർ ചെയ്ത ആളിലേക്ക് എത്തുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ആമസോൺ ചെയ്യും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
വിൽപ്പനയ്ക്കുള്ള ഉൽപ്പന്നം കണ്ടെത്തുക
ഇൻവെന്ററി ചെയ്ത സാധനങ്ങളുടെ സ്റ്റോക്ക് എത്തിക്കുക
പ്രമോഷനും പരസ്യവും നൽകുക.
ഇൻഡിവിജ്വൽ സെല്ലർ രീതി, പ്രൊഫഷണൽ സെല്ലർ രീതി
രണ്ടുതരം സെല്ലർ അക്കൗണ്ടുകളാണ് ഉള്ളത് ഇൻഡിവിജ്വൽ സെല്ലർ രീതിയും പ്രൊഫഷണൽ സെല്ലർ രീതിയും. ഇൻഡിവിജ്വൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സൗജന്യമാണ്. അതേസമയം വിൽപ്പനയ്ക്ക് പൈസ നൽകേണ്ടിവരും.
ഒരു മാസം 40കൂടുതൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുമെങ്കിൽ പ്രൊഫഷണൽ അക്കൗണ്ട് തുറക്കുന്നതാണ് നല്ലത്. പ്രൊഫഷണൽ അക്കൗണ്ടിന് 39.95 യു.എസ് ഡോളർ നൽകണം. നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ കച്ചവടം നടന്നാൽ ആമസോൺ ഫീസ് ഈടാക്കും. സർവീസ്, ഷിപ്പിംഗ്,പാക്കേജ് എന്നിങ്ങനെയുള്ള സേവനങ്ങൾക്കാണ് ഫീസ്.