communism

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന് ശേഷം ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഭാവി ഇപ്പോൾ തുലാസിലാണ്. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും, അതിന്റെ കാരണങ്ങളെ കുറിച്ചും, പുരോഗമനപരമായ നിലപാടുകൾ വെച്ചുപുലർത്തുന്നവർക്കിടയിൽ കൊണ്ടുപിടിച്ച് ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ മണ്ണിൽ നിന്നും തുടച്ചുനീക്കപ്പെടും എന്ന ദുസ്ഥിതിയിൽ എത്തിനിൽക്കുന്ന ഇടതുപക്ഷത്തെ ഇതിൽ നിന്നും കരകയറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംവാദങ്ങൾ നടക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും ഹിന്ദു ദേശീയതയേയും ശക്തമായി എതിർക്കാനും ജനങ്ങളെ കയ്യിലെടുക്കാനുമാകുന്ന ഒരു ഇതരമാർഗ്ഗം കണ്ടെത്താൻ ഇന്ത്യയിലെ മറ്റ് പാർട്ടികൾക്കും ഇടതുപക്ഷത്തിന് പ്രത്യേകിച്ചും കഴിഞ്ഞില്ല എന്നുള്ളതാണ് തോൽവിയുടെ പ്രധാന കാരണം. ജനങ്ങൾക്ക് വിശ്വാസ യോഗ്യമായ ഒരു പ്രത്യയശാസ്ത്രം എന്ന നിലയിലും ഇന്ത്യൻ ഇടതുപക്ഷം ഒരു പൂർണ്ണ പരാജയമായിരുന്നു. പതിനഞ്ച് കൊല്ലങ്ങൾക്ക് മുൻപ് ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ സഖ്യമായിരുന്നു ഇന്ത്യൻ ഇടതുപക്ഷം. 543 സീറ്റുകളുള്ള ലോക്സഭയിൽ 59 സീറ്റുകൾ കമ്യൂണിസ്റ്റ് പാർട്ടികൾ നയിക്കുന്ന ഇടതുപക്ഷത്തിന് അവകാവശ്യപ്പെട്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേടാനായത് വെറും 5 സീറ്റുകൾ മാത്രമാണ്. അതും വോട്ടെണ്ണലിന്റെ അവസാനത്തോടടുക്കുമ്പോൾ കഷ്ടിച്ചാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായുള്ള ഈ സീറ്റുകൾ ഇടതുപക്ഷത്തിന്റെ കൈകളിലേക്ക് എത്തുന്നത്. ബി.ജെ.പി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഏറ്റവും ഫലപ്രദമായി പയറ്റിയത് കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് കമ്യൂണിസ്റ്റ് പാർട്ടികൾ വിലയിരുത്തുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ എന്നെന്നേക്കുമായുള്ള അന്ത്യത്തിലേക്കാണ് ഈ ഫലം വിരൽ ചൂണ്ടുന്നത്. സത്യത്തിൽ ഏറെ നാളുകളായി ഇടതുപക്ഷം മരണത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ആയിരുന്നു. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ അതിനൊരു ഔദ്യോഗിക സ്ഥിരീകരണആയി എന്നേയുള്ളൂ.