waste

തിരുവനന്തപുരം: വീട്ടിലെ മാലിന്യം പൊതുയിടത്തിൽ നിക്ഷേപിച്ചയാളെ ഹെൽത്ത് ഇൻസ്‌പെക്ടർ പിടികൂടി 25500 രൂപ പിഴ അടപ്പിച്ചു. വെങ്ങന്നൂർ സ്വദേശി സുനിൽ കുമാറിനെയാണ് നന്തൻകോട് ഹെൽത്ത് ഇൻസ്‌പെക്ടർ പിടികൂടിയത്. ഇന്ന് പുലർച്ചെ 4.30ഓടെ നന്തനകോട് ഹെൽത്ത് സർക്കിൾ പരിധിയിൽ വരുന്ന വെളിയമ്പലം മൻമോഹൻ ബംഗ്ലാവിന് എതിർവശത്താണ് സുനിൽ കുമാർ മാലിന്യം നിക്ഷേപിച്ചത്.

കരിയിലകൾ ശേഖരിക്കാനായി സ്ഥാപിച്ച കരിയിലപ്പെട്ടിക്ക് സമീപമാണ് മാലിന്യങ്ങൾ ഇട്ടത്. ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ എസ്എസ് മിനുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.