amma

കൊച്ചി: തങ്ങളുടെ ഭരണഘടന ഭേദഗതി ചെയ്യാനൊരുങ്ങി താരസംഘടനയായ അമ്മ. സ്ത്രീകൾക്കായി ആഭ്യന്തര പരാതി സെൽ രൂപീകരിക്കും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാല് സ്ത്രീകളെ ഉൾപ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്‌ത്രീയ്‌ക്ക് നൽകും തുടങ്ങിയ ഭേദഗതികളാണ് വരുത്തുക. സംഘടനയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് ഭരണ ഘടനാ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്.

സുപ്രീം കോടതിയിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഭരണഘടന ഭേദഗതി ചെയ്യുക എന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു. ജൂൺ 30ന് ചേരുന്ന ജനറൽ ബോഡിയിൽ ഭരണഘടന ഭേദഗതികൾ ചർച്ച ചെയ്യും. 'അമ്മ' രൂപീകരിച്ചിട്ട് 25 വർഷം പൂർത്തിയാക്കിയ വേളയിലാണ് ഭരണഘടന ഭേദഗതി ചെയ്യുന്നത്.