1. പീരുമേട് സബ്ജയിലിൽ റിമാൻഡ് പ്റതി മരിച്ച സംഭവത്തിൽ എട്ട് പൊലീസുകാരെ സ്ഥലം മാറ്റി. നെടുങ്കണ്ടം സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡ് ചെയ്ത രാജ് കുമാർ ഇക്കഴിഞ്ഞ 21ന് ആണ് മരിച്ചത്
2. നെടുങ്കണ്ടം തൂക്കുപാലത്ത് നടത്തിയിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്റതിയാണ് രാജ്കുമാർ. ജൂൺ 15ന് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തു എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ ഇയാളെ 12ന് കസ്റ്റഡിയിൽ എടുത്തിരുന്നു എന്നാണ് ബന്ധപക്കളുടെ ആരോപണം. രാജ്കുമാറിന്റെ മരണ കാരണം ന്യുമോണിയ ആണ് എന്നാണ് പോസ്റ്റ്‌മോർട്ടിലെ പ്റാഥമിക നിഗമനം
3. മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം അപ്റായോഗികം എന്ന് മന്ത്റി ഇ.പി ജയരാജൻ. പുതിയ ജില്ലകൾ രൂപീകരിക്കുന്നത് ശാസ്ത്റീയമായ സമീപനമല്ല. കേരളത്തിന്റെയും മലപ്പുറത്തിന്റെയും സമഗ്റ വികസനത്തിന് ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ജില്ലയുടെ വിഭജനം ലളിതമല്ലെന്നും നിരവധി രാഷ്ട്റീയ പ്റശ്നങ്ങൾ ഉണ്ടെന്നും മന്ത്റി പറഞ്ഞു. അധികാര വികേന്ദ്റീകരണം നടക്കുന്നതിനാൽ പുതിയ ജില്ല രൂപീകരിക്കേണ്ട ആവശ്യമില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും ജയരാജൻ
4. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.എ ഖാദറാണ് നിയമസഭയുടെ ശ്റദ്ധ ക്ഷണിച്ചത്. ജനസംഖ്യ ആനുപാതികമായി ജില്ല വിഭജിക്കണം. സമഗ്റ വികസനത്തിന് പുതിയ ജില്ല രൂപീകരിക്കുന്നത് ആണ് ഉചിതം. അതുവഴി വലിയ നേട്ടങ്ങൾ ഉണ്ടാകും. ജില്ലാ അതിർത്തിയിൽ ഉള്ളവർക്ക് ആസ്ഥാനത്ത് എത്തണമെങ്കിൽ 75 കിലോമീറ്ററോളം സഞ്ചരിക്കണം. മലപ്പുറത്തെ ജനസംഖ്യം 44 ലക്ഷമാണെന്നും കെ.എൻ.എ ഖാദർ ചൂണ്ടിക്കാട്ടി
5. കോഴിക്കോട് മെഡിക്കൽകോളജിലെ കാത്ത് ലാബ് നാളെ മുതൽ പ്റവർത്തനം പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്റി കെ.കെ.ശൈലജ. ഇതിനായി പണം അനുവദിച്ചിട്ടുണ്ട്. ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് കിട്ടാനുള്ള മുഴുവൻ തുകയും പിരിച്ചെടുക്കും .സർക്കാരിന്റെ സാമ്പത്തിക ഞെരുക്കവും പ്റതിസന്ധിക്ക് കാരണമായെന്നും ഇത് ചികിൽസാ രംഗത്ത് പ്റതിഫലിക്കാതിരിക്കാൻ ശ്റമിക്കുമെന്നും കെ.കെ.ശൈലജ
6. സ്റ്റെന്റ് ഉൾപ്പെടെ ഉള്ളവ ഇന്നു തന്നെ വിതരണം ചെയ്യാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയിരുന്നു. മറ്റുള്ള മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ ചർച്ച തുടരും. ചർച്ചയിൽ ആശുപത്റി സൂപ്റണ്ടും മരുന്ന് വിതരണ കമ്പനി പ്റതിനിധികളും പങ്കെടുത്തു. സ്റ്റെന്റ് വിതരണം മുടങ്ങിയതിനാൽ മെഡിക്കൽ കോളേജിലെ കാത് ലാബ് പൂട്ടിയിരുന്നു
7. ആശുപത്റികളുടെ സാമ്പത്തിക പ്റതിസന്ധിയിലും സർക്കാർ ഇടപെടൽ. കുടിശിക ഉടൻ നൽകി തീർക്കും എന്ന് സർക്കാർ. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മരുന്നുകളുടെയും ഹൃദയ ശസ്ത്റക്റിയ്ക്കുള്ള ഉപകരണങ്ങളുടെയും വിതരണം മുടങ്ങിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ മുടങ്ങിയത് 60ഓളം ശസ്ത്റക്റിയകൾ എന്ന് റിപ്പോർട്ട്. പ്റതിസന്ധി പരിഹരിക്കാത്തതിൽ പ്റതിഷേധം ശക്തമാക്കി പ്റതിപക്ഷവും രംഗത്ത് എത്തിയിരുന്നു
8. താരസംഘടനയായ അമ്മയിൽ വനിതകൾക്ക് പ്റാമുഖ്യം നൽകികൊണ്ട് അടിമുടി അഴിച്ചു പണിക്ക് സാധ്യത. അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും. എക്സിക്യൂട്ടീവ് സമിതിയിൽ നാല് സ്ത്റീകളെ എങ്കിലും ഉൾപ്പെടുത്തും. വൈസ് പ്റസിഡന്റ് സ്ഥാനം സ്ത്റീകൾക്ക് നൽകുന്ന കാര്യവും പരിഗണനയിൽ. ഇതിന് പുറമെ സ്ത്റീകൾക്കായി സംഘടനയിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കും
9. പ്റളയത്തിൽ തകർന്ന വീടുകളുടെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് അപ്പീലുകൾ നൽകാനുള്ള സമയ പരിധി 2019 ജൂൺ 30 വരെ നീട്ടി. മുഖ്യമന്ത്റി പിണറായി വിജയനാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. ജനുവരി 31വരെ ലഭിച്ച അപ്പീലുകൾ തീർപ്പാക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്
10.കേരള കോൺഗ്റസ് എമ്മിലെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കൂടുതൽ രൂക്ഷമാവുന്നു. ജോസ് കെ മാണി ചെയർമാൻ സ്ഥാനത്ത് തുടർന്നു കൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയ്യാറല്ല എന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ അനുരഞ്ജന ശ്റമങ്ങൾ എല്ലാം പാളി
11.രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും അനുഭാവികളുമായ 155 പേർ ഇതുവരെ പിടിയിൽ ആയെന്ന് കേന്ദ്റസർക്കാർ. കേന്ദ്റ ആഭ്യന്തര സഹമന്ത്റി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസ് സേനകളും അറസ്റ്റ് ചെയ്തവരുടെ ആകെ കണക്കാണിത്
12.ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്റതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിർദേശം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ക്റൈംബ്റാഞ്ചിനോട് നിർദേശിച്ചത്.
13.മലയാള ചലച്ചിത്റ ലോകത്തെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്റമാണ് ദേവാസുരം. കോഴിക്കോടുകാരൻ ആയ മുല്ലശേരി രാജുവിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷമീ രാജഗോപാലിൽ നിന്നുമാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചത്. ദേവാസുരത്തിന്റെ കഥ ഞങ്ങളുടെതാണ്. പക്ഷേ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലും ഒക്കെ അതിൽ വന്നിട്ടുണ്ട്. ഞാൻ ഒരു സാധനം നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്ടിച്ചു എന്ന് പറഞ്ഞാണ് ദേവാസുരത്തിന്റെ സ്‌ക്റിപ്പ്റ്റ് രഞ്ജിത്ത് തങ്ങളെ കാണിച്ചത് എന്ന് ലക്ഷമീ രാജഗോപാൽ കൗമുദി ടിവിയോട് പറഞ്ഞു.
14.ഐ.പി.എല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് പേസ് ബൗളർ ആയിരുന്ന നവ്ദീപ് സൈനി ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നെറ്റ്സിൽ പന്ത് എറിയുന്നതിന് വേണ്ടിയാണ് സൈനി ലണ്ടനിൽ എത്തിയത്. സൈനി ടീം ഇന്ത്യക്ക് ഒപ്പം ചേർന്നതായി ബി.സി.സിഐ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം പരിശീലനത്തിന് സൈനി ടീമിന് ഒപ്പം ഇറങ്ങിയിരുന്നു