snakemaster

തിരുവനന്തപുരം വാളക്കാടിനടുത്ത് കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ഒരു വീടിനോട് ചേര്‍ന്ന റൂമില്‍ നിറയെ പാത്രങ്ങള്‍ അടക്കിവച്ചിരിക്കുന്നു. അതിനകത്ത് മൂര്‍ഖന്‍ പാമ്പ് കയറിയിട്ടുണ്ട് എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ വീട്ടുടമയാണ് പാമ്പിനെ ആദ്യം കണ്ടത്. പത്തി വിടര്‍ത്തി അതിനകത്ത് കയറിപ്പോകുന്ന കാഴ്ച, ഉടന്‍ തന്നെ വാവയെ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ വാവ പാത്രങ്ങള്‍ ഓരോന്നായി മാറ്റി തുടങ്ങി. അവസാന പാത്രവും എടുത്തുമാറ്റിയപ്പോഴാണ് മൂര്‍ഖനെ പിടികൂടാന്‍ സാധിച്ചത്. തുടര്‍ന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ, തിരുവനന്തപുരം പള്ളിപ്പുറത്തെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ ഒരു കിളിക്കൂടിനോട് ചേര്‍ന്ന് തടികള്‍ അടക്കിവച്ചിരിക്കുന്നതിനടിയിലായി ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. എന്തായാലും പാമ്പിനെ കണ്ടത് കൊണ്ട് കിളികള്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ മൂര്‍ഖന്റെ ഭക്ഷണമായേനെ. എന്തായാലും സ്ഥലത്ത് എത്തിയ വാവ തടികള്‍ ഓരോന്നായി മാറ്റി തുടങ്ങി. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.