കൊച്ചി: ഓപ്പോയുടെ പുതിയ പ്രീമീയം സ്‌മാർട്‌ഫോണായ റെനോ 10x സൂം വിപണിയിലെത്തി. എട്ട് ജിബി റാം - 256 ജിബി റോം, ആറ് ജിബി റാം-128 ജിബി റോം വേരിയന്റുകളുണ്ട്. വില യഥാക്രമം 49,990 രൂപയും 39,990 രൂപയും. ഫുൾ സ്ളീക്ക് ബോഡി, 6.6 ഇഞ്ച് ഫുൾ എച്ച്.ഡി പ്ളസ് അമൊലെഡ് ഡിസ്‌പ്ളേ, പുതിയ ഓപ്പോ ലോഗോ, പിന്നിൽ 10 എക്‌സ് ഹൈബ്രിഡ് സൂം ഉള്ള ട്രിപ്പിൾ കാമറ, മുന്നിൽ ഷാർക്ക് ഫിൻ റൈസിംഗ് 16എം.പി കാമറ, 4065 എം.എ.എച്ച് ബാറ്ററി എന്നിങ്ങനെയാണ് സവിശേഷതകളെന്ന് ഓപ്പോ ഇന്ത്യ പ്രോഡക്‌ട് മാനേജർ ജിതിൻ എബ്രഹാം പറഞ്ഞു.
8ജിബി റാം-128ജിബി റോം റെനോ മോഡലും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്, 10എക്‌സ് സൂം ഇല്ല. വില 32,990 രൂപ. കേരളത്തിൽ 17 ശതമാനം വിപണി വിഹതമാണ് ഓപ്പോയ്ക്കുള്ളത്. ഇത് ഉടൻ 20 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.