news

1.മുത്തലാഖ് ബില് കൊണ്ടുവന്നതിനെ പിന്തുണച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് ബില് മുസ്ലിം വനിതകളുടെ ഉന്നമനത്തിനു വേണ്ടിയെന്നും പ്രധാനമന്ത്രി
കോണ്‍ഗ്രസ് ചരിത്ര നേതാക്കളെ മറന്ന പാര്‍ട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനമാണ് രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിന്‍ മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവേ പ്രധാനമന്ത്രി നടത്തിയത്. ഗാന്ധി എന്ന വാക്കിന്റെ ചുറ്റിപ്പറ്റിയാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ മുറിച്ചു മാറ്റാനാണ് മറ്റുള്ളവര്‍ ശ്രമിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അടയാളമായിരുന്നു അടിയന്തിരാവസ്ഥ കാലം എന്നും നരേന്ദ്ര മോഡി ആവര്‍ത്തിച്ചു.




2.രാജ്യത്തെ ലോകശക്തിയായി മാറ്റുമെന്നും പ്രധാനമന്ത്രി. കരുത്തുറ്റ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതുണ്ട്. ജനങ്ങളുടെ അഭിലാഷമാണ് രാഷ്ട്രപതി സഭയില്‍ പറഞ്ഞത്. ശക്തവും സുരക്ഷിതവുമായ രാജ്യത്തിനായി മുന്നോട്ടു പോകണം. രാജ്യത്തെ അടുത്ത ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട് എന്നും പ്രധാന മന്ത്രി പറഞ്ഞു.
3.രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണു ബി ജെ പി സര്‍ക്കാരിനെ ജനം വോട്ടു ജയിപ്പിച്ചത്.കഴിഞ്ഞ അഞ്ചു വര്‍ഷത്തെ തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം അംഗീകരിച്ചു. ആ വിശ്വാസം നിലനിര്‍ത്തുകയാണ് പ്രധാനം. പാവപ്പെട്ടവരുടെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണു തന്റെ സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചു വരുന്നത്. സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ നിന്നും വ്യക്തി ചലിക്കില്ല എന്നും പ്രധാനമന്ത്രി സഭാവില്‍ പറഞ്ഞു.
4.ആളുകളുടെ കിടപ്പാടം ഇല്ലാതാക്കുന്ന വകുപ്പുകള്‍ പുന പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ബാങ്കേഴ്സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനവും രാജ്യവും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങളെ നേരിടാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
5.സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബാങ്കിംഗ് സംവിധാനത്തിന്റെ സഹകരണം ഉണ്ടാകണം. ജൂലൈ 31 ന് തീരുന്ന മൊറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കേണ്ടത് അനിവാര്യം ആണെന്നും മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയെ യോഗത്തില്‍ അറിയിച്ചു.
അതേസമയം മൊറട്ടോറിയം സമയപരിധി നീട്ടല്‍ സംബന്ധിച്ച് ആര്‍.ബി.ഐയെ അറിയിക്കുമെന്ന് ബാങ്കേഴ്സ് സമിതി യോഗത്തില്‍ പറഞ്ഞു.അര്‍ഹതയുള്ളവര്‍ക്ക് വായ്പ കിട്ടുന്നില്ലെന്നു പരാതിയുണ്ടെന്നു ചീഫ് സെക്രട്ടറി യോഗത്തെ അറിയിച്ചു.
6.ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തും. വിവാഹവാഗദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി ബിനോയിക്കെതിരെ നല്‍കിയ പരാതി. അതിനാലാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 പ്രകാരം സ്റ്റേറ്റമെന്റ് രേഖപ്പെടുത്തുന്നത്.
7.തല്‍ക്കാലം ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പൊലീസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് ആയിരുന്നെങ്കിലും ജഡ്ജി അവധി ആയിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.
8.അതേസമയം, ഒരാഴ്ചയിലേറെ കേരളത്തില്‍ പരിശോധന നടത്തിയിട്ടും മുംബൈയില്‍ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളില്‍ പോയി നോട്ടീസ് നല്‍കിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.
9.ശബരിമല സ്വകാര്യബില്‍ ലോക് സഭ ചര്‍ച്ചയ്‌ക്കെടുക്കില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട ബില്ലുകള്‍ക്കായി ഇന്ന് നടത്തിയ നറുക്കെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ലോക്സഭയില്‍ അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍ക്കും നറുക്ക് വീണില്ല. 'ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍' എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ഇവയായിരുന്നു മറ്റ് ബില്ലുകള്‍.
10.സുപ്രീംകോടതി വിധിക്ക് മുന്‍പുള്ള സ്ഥിതി ശബരിമലയില്‍ തുടരണമെന്നായിരുന്നു ശബരിമല സ്വകാര്യ ബില്ലിലെ ആവശ്യം. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് എന്‍ കെ പ്രേമചന്ദ്രന്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. ഇനിവരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബില്‍ ഉള്‍പ്പെടുത്തുമെങ്കിലും ചര്‍ച്ചയ്ക്ക് വരാനുള്ള സാധ്യത ഉണ്ടാകില്ല
11. മലപ്പുറം ജില്ല വിഭജിക്കണം എന്ന ആവശ്യം അപ്രായോഗികം എന്ന് മന്ത്രി ഇ.പി ജയരാജന്‍. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ല. കേരളത്തിന്റെയും മലപ്പുറത്തിന്റെയും സമഗ്ര വികസനത്തിന് ആവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജില്ലയുടെ വിഭജനം ലളിതമല്ലെന്നും നിരവധി രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അധികാര വികേന്ദ്രീകരണം നടക്കുന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കേണ്ട ആവശ്യമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും ജയരാജന്‍
12. മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എന്‍.എ ഖാദറാണ് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചത്. ജനസംഖ്യ ആനുപാതികമായി ജില്ല വിഭജിക്കണം. സമഗ്ര വികസനത്തിന് പുതിയ ജില്ല രൂപീകരിക്കുന്നത് ആണ് ഉചിതം. അതുവഴി വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ജില്ലാ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് ആസ്ഥാനത്ത് എത്തണമെങ്കില്‍ 75 കിലോമീറ്ററോളം സഞ്ചരിക്കണം. മലപ്പുറത്തെ ജനസംഖ്യ 44 ലക്ഷമാണെന്നും കെ.എന്‍.എ ഖാദര്‍ ചൂണ്ടിക്കാട്ടി
13. പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാരെ സ്ഥലം മാറ്റി. നെടുങ്കണ്ടം സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആണ് സ്ഥലം മാറ്റിയത്. നെടുങ്കണ്ടം സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായാണ് സ്ഥലം മാറ്റിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ് ചെയ്ത രാജ് കുമാര്‍ ഇക്കഴിഞ്ഞ 21ന് ആണ് മരിച്ചത്