കുട്ടികളിൽ ഇപ്പോൾ വർദ്ധിച്ച വരുന്ന മൊബെെൽ ഫോൺ ഉപയോഗം അവരുടെ സ്വഭാവ രൂപീകരണത്തിന് പോലും മോശമായ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കുട്ടികൾ നിർബന്ധിച്ച് മൊബെെൽ ഫോൺ ആവശ്യപ്പെടുമ്പോൾ അച്ഛനമ്മമാർ അത് കൊടുക്കുന്നു. എന്നാൽ അത് ശീലമാക്കിയാലുള്ള മാനസിക പ്രശ്നങ്ങൾ രക്ഷിതാക്കൾ മനസിലാക്കുന്നില്ല. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെ പോലും ദോഷകരമായി ബാധിക്കുന്നവെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്.
കുട്ടികൾ പെട്ടെന്നു തന്നെ മൊബെെൽ ഗെയിമിന് അടിമയാകുന്നു. ഒരു പ്രാവശ്യം കളിച്ചാൽ അവർ വീണ്ടും വീണ്ടുെം മൊബെെൽ അവശ്യപ്പെടുന്നു. കുട്ടികളുടെ ശല്യം ഒഴിവാക്കാൻ മാതാപിതാക്കൾ അവർക്ക് മൊബെെൽ നൽകുന്നു. എന്നാൽ കുട്ടികൾക്ക് ഫോൺ, ടാബ്‍ലെറ്റ്, ഗെയിം കൺസോൾ, ടിവി തുടങ്ങിയ ഡിജിറ്റൽ വിനോദങ്ങൾ നൽകുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് യു.എസിലെയും യൂറോപ്പിലെയും രക്ഷിതാക്കളും മനശാസ്ത്രജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ മോശമായ അവസ്ഥകൾ പഠിച്ചതിന് ശേഷമാണ് അവർ ഈ തീരുമാനത്തിലെത്തിയത്.
മയക്കുമരുന്നിന് അടിമകളായ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ് സ്‌ക്രീൻ അഡിക്ഷനു ചികിത്സ തേടിയെത്തുന്ന കുട്ടികളെന്നതിന് പുതിയ പഠനത്തിലൂടെ തെളിഞ്ഞിരുന്നു. മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. അഡിക്ഷനേക്കാൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ കുട്ടികളിലുണ്ടാക്കുന്നതിന് അമിതമായ സ്‌ക്രീൻ ഉപയോഗത്തിനാകുമെന്നു പുതിയ പഠനങ്ങളിലൂടെ പുറത്ത് വന്നിരുന്നു.