ലണ്ടൻ: ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിട്ട ലോകകപ്പ് മത്സരത്തിൽ ധോണിയുടെ പ്രകടനത്തെ വിമർശിച്ച് സച്ചിൻ രംഗത്തെത്തിയിരുന്നു. മധ്യനിരയിൽ മഹേന്ദ്രസിങ് ധോണിയും കേദാർ ജാദവും നടത്തിയ പ്രകടനത്തെയാണ് സച്ചിൻ വിമർശിച്ചത്. ധോണിയും കേദാർ ജാദവും ചേർന്നുള്ള കൂട്ടുകെട്ടിനെയും അവരുടെ മെല്ലെപ്പോക്കിനെയും സച്ചിൻ രൂക്ഷമായി വിമർശിച്ചിരുന്നു.
'അഫ്ഗാനെതിരായ മത്സരത്തിൽ സ്പിന്നർന്മാരെ നേടിടുന്നതിൽ ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടിരുന്നു. കേദാർ ജാദവും ധോണിയും ചേർന്ന കൂട്ടുകെട്ടും അത്ര നന്നായി തോന്നിയില്ല. വളരെ മന്ദഗതിയിലായിരുന്നു അവരുടെ ബാറ്റിങ്. സ്‌പിൻ ബോളിങ്ങിനെതിരെ 34 ഓവർ ബാറ്റു ചെയ്ത നമുക്ക് കിട്ടിയത് 119 റൺസാണ്'. സച്ചിൻ വ്യക്തമാക്കി. ഇതിനെതിരെ ധോണിയുടെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
സച്ചിനെയും ധോണിയേയും താരതമ്യം ചെയ്താണ് ആരാധകർ രംഗത്തെത്തിയത്. അന്ന് 91ൽ നിന്ന് 100 എത്താൻ 9 റൺസ് വേണ്ടിയ സാഹചര്യത്തിൽ രണ്ട് ഡസൻ ബോളുകളാണ് സച്ചിൻ നേരിട്ടതെന്നും. അദ്ദേഹമാണോ ധോനിയെ കുറ്റം പറയുന്നതെന്നും ആരാധകർ ചോദിക്കുന്നു. 90കളിൽ നിന്ന് 100 എത്താനായി സ്‌ട്രൈക്ക് റേറ്റ് ഉയർത്താന്‍ ആരെങ്കിലും സഹായിക്കേണ്ട ആളാണ് ധോണിയെ കുറ്റം പറയുന്നതെന്നും അവർ പറയുന്നു. മത്സരം മാത്രമല്ല ഇരുവരുടെയും ബയോപിക്കുകളെ പോലും ആരാധകർ താരതമ്യം ചെയ്തു.
സച്ചിന്റെ ബയോപിക് കാണാൻ ആൾക്കാർ ഇല്ലെന്നും എന്നാൽ ധോണിയുടെ ബയോപിക്കിന് ആളുകളുണ്ടായിരുന്നെന്നും ആരാധകർ പറയുന്നു. എന്നാൽ ധോണിയുടെ മത്സരത്തിലെ മെല്ലെപ്പോക്കിനെ വിമർശിച്ച് നേരത്തെയും ക്രിക്കറ്റ് താരങ്ങൾ രംഗത്തെത്തിയിരുന്നു