തൃശൂർ: യാത്രക്കാരനെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് പെർമിറ്റ് റദ്ദാക്കിയത്. തൃശൂർ ആർ.ടി.സി സമിതിയുടേതാണ് തീരുമാനം. പതിനേഴ് പരാതികൾ കല്ലട ബസ്സിനെതിരെ നേരത്തെ ഉയർന്നിരുന്നുവെന്ന് സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രിൽ 21-ന് പുലർച്ചെയാണ് കല്ലട ബസ്സിലെ യാത്രക്കാരായ യുവാക്കൾക്ക് ജീവനക്കാരുടെ മർദ്ദനമേറ്റത്. ബസ് കേടുവന്നതിനെത്തുടർന്ന് പകരം യാത്രാസൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട യുവാക്കൾക്കാണ് മർദ്ദനമേറ്റത്.
ഹരിപ്പാട് പൊലീസ് തർക്കം പരിഹരിച്ചതിന് ശേഷം മറ്റൊരു ബസ് എത്തിച്ച് യാത്ര തുടർന്നു. എന്നാൽ വെെറ്റിലയിൽ വച്ച് ബസ് ഏജൻസിയുടെ ആളുകൾ യുവാക്കളെ മർദ്ദിക്കുകയായിരുന്നു.