തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങര വനിത സബ് ജയിലിൽ നിന്നും രണ്ട് തടവുകാരികൾ ജയിൽചാടി. അവർ ജയിൽ ചാടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. പച്ചക്കറിത്തോട്ടത്തിനടുത്തുള്ള മുരിങ്ങ മരത്തിലൂടെയാണ് ഇരുവരും മതിൽ ചാടിയത്. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ് കേസിലെയും പ്രതികളായ സന്ധ്യ, ശിൽപ എന്നിവരെയാണ് ജയിൽചാടിയത്. പൊലീസ് ജയിൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല.
വൈകീട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായ വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിനെയടക്കം ഉപയോഗിച്ചുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.