lara-hospital
lara hospital

മുംബയ് : ലോകകപ്പ് കമന്ററിക്കായി എത്തിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസ ബാറ്റ്‌സ്‌മാൻ ബ്രയാൻ ലാറയെ മുംബയ്‌യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സ്റ്റാർ സ്പോർട്സ് ചാനലിന്റെ കമന്ററിൽ പാനൽ അംഗമായ ലാറ മുംബയ് സ്റ്റുഡിയോയിലിരുന്നാണ് മത്സരാവലോകനം നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരത്തിന് ശേഷം ഹോട്ടലിലായിരുന്നു ലാറ. ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥത തോന്നിയതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഐ.പി.എൽ കമന്ററിക്കായും ലാറ മുംബയ്‌യിൽ ഉണ്ടായിരുന്നു. ലാറയുടെ 50-ാം ജന്മദിനം മേയ് രണ്ടിന് മുംബയ്‌യിലാണ് ആഘോഷിച്ചത്.