icc-world-cup

ലണ്ടൻ: ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആസ്ട്രേലിയ സെമിയിലേക്ക് കടന്നു. 64 റൺസിനാണ് ആസ്ട്രേലിയയുടെ വിജയം. ആസ്ട്രേലിയ ഉയർത്തിയ 286 റൺസ് വിജയലക്ഷ്യം പിന്തുടന്നതിനിടെ ഇംഗ്ലണ്ട് 44.4 ഓവറിൽ 221 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 115 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്‌കോർ നേടിയത്. എന്നാണ് മറ്റ് ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തക‌ർന്നടിയുകയായിരുന്നു. അടുത്ത രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിന് നിർണായകമാണ്.