സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ക്ലർക്ക് 385 ഒഴിവുണ്ട്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 310, നോർത്ത് സോണിൽ 75 ഒഴിവുമാണുള്ളത്. യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. എസ.്എസ്.എൽ.സിക്കും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം. പ്രായം 26 ൽ കൂടരുത്. 2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷിച്ച സോണിൽ ഏത് ബ്രാഞ്ചിലേക്കും നിയമനം ലഭിക്കാം. ആറ് മാസമാണ് പ്രൊബേഷണറി കാലാവധി. ഓൺലൈൻ പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് ഇന്റർവ്യൂവിന് വിളിക്കുക. https://www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. വിശദവിവരം വെബ്സൈറ്റിൽ.
പ്രൊബേഷണറി ഓഫീസർ 160 ഒഴിവുകൾ
സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ 160 ഒഴിവുണ്ട്
യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. എസ്.എസ്.എൽ.സിക്കും പ്ലസ്ടുവിനും 60 ശതമാനം മാർക്ക് വേണം. പ്രായം 25 ൽ കൂടരുത്. 2019 ജൂൺ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രണ്ട് വർഷമാണ് പ്രൊബേഷണറി കാലാവധി. ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. https://www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30.
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ
ഐ.എസ്.ആർ.ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വലിയമല(തിരുവനന്തപുരം), ബംഗളൂരു കേന്ദ്രങ്ങളിലാണ് ഒഴിവ്. ടെക്നീഷ്യൻ 21 (ഫിറ്റർ 10, ഇലക്ട്രോണിക് മെക്കാനിക് 4, ടർണർ 3, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിംഗ് മെക്കാനിക്, മെഷീനിസ്റ്റ്, വെൽഡർ, പ്ലംബർ ട്രേഡുകളിൽ ഒരോന്നുവീതം) ഒഴിവ്. യോഗ്യത: എസ്എസ്എൽസി/എസ്എസ്സി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻസിവിടി. ഡ്രോട്സ്മാൻ 4 ഒഴിവ്. എസ്എസ്എൽസി/എസ്എസ്സി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻസിവിടി.
ഹെവി വെഹിക്കിൾ ഡ്രൈവർ 4 ഒഴിവ്.എസ്എസ്എൽസി/എസ്എസ്സി ജയം, കുറഞ്ഞത് മൂന്നുവർഷം ഹെവി വെഹിക്കിൾ ഡ്രൈവറായി ഡ്രൈവിങിൽ അഞ്ച് വർഷത്തെ പരിചയം. എച്ച്വിഡി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും(നിയമാനുസൃതമെങ്കിൽ). ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ഒരൊഴിവ്. എസ്എസ്എൽസി/എസ്എസ്സി ജയം, കുറഞ്ഞത് മൂന്നുവർഷം ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം. എൽവിഡി ലൈസൻസും വേണം. കാറ്ററിങ് അറ്റൻഡന്റ് 11 ഒഴിവ്. എസ്എസ്എൽസി/എസ്എസ്സി ജയം. ടെക്നിക്കൽ അസി. 7 ഒഴിവ്.(മെക്കാനിക്കൽ 4, ഇലക്ട്രോണിക്സ് 3) ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ്സോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.www.lpsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് രണ്ട്.
ലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി
ലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അദ്ധ്യാപക, അദ്ധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്.
അദ്ധ്യാപക വിഭാഗത്തിൽ പ്രൊഫസർ 3, അസോ. പ്രൊഫസർ 4, അസി. പ്രൊഫസർ (ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്) 5 എന്നിങ്ങനെയും വിസിറ്റിങ് ഫാക്കൽറ്റി, അഡ്ജൻക്ട് ഫാക്കൽറ്റി എന്നീ തസ്തികകളിലും അദ്ധ്യാപകേതര വിഭാഗത്തിൽ രജിസ്ട്രാർ 1, അസി. രജിസ്ട്രാർ 1, ജൂനിയർ സൂപ്രണ്ടന്റ് 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് 1, ജൂനിയർ എൻജിനിയർ 2, ജൂനിയർ അസിസ്റ്റന്റ് 2, ജൂനിയർ ടെക്നീഷ്യൻ 1 എന്നിങ്ങനെയുമാണ് ഒഴിവ്..
www.iiitl.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 15.
മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി
ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി വിവിധ കേന്ദ്രങ്ങളിലെ 135 അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ബയോടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്കൂൾ ഓഫ് മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ട്രെയിനിംഗ് ആൻഡ് പ്ലേസ് മെന്റ് എന്നിങ്ങനെയാണ് വകുപ്പ് തിരിച്ചുള്ള തസ്തികകൾ. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും www.manuu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 8.
നാഷണൽ ഫെർട്ടിലൈസേഴ്സിൽ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ വിവിധ തസ്തികകളിലെ ബാക്ക് ലോഗ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളാണുള്ളത്. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, എൻജിനീയർ സിവിൽ, എൻജിനീയർ മെക്കാനിക്കൽ, എൻജിനീയർ കെമിക്കൽ, എൻജിനീയർ ഇലക്ട്രിക്കൽ, ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ . ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.natiinalfertilizers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 4.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഹോസ്റ്റൽ മാനേജരുടെ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസർ, ചീഫ് പെറ്റി ഓഫീസർ, ജൂനിയർ വാറണ്ട് ഓഫീസർ എന്നീ തസ്തികകളിൽ 15 വർഷത്തെ സർവീസ് ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
അമിയോൺ സൊല്യൂഷൻസ്
അമിയോൺ സൊല്യൂഷൻസ് ഗ്രാഫിക് ഡിസൈനർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്നു വർഷംവരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് ആണ് അവസരം. ഗ്രാഫിക് ഡിസൈൻ, ഇല്ലുസ്ട്രേറ്റർ, വിഷ്വൽ ആർട്ട് ഗ്യാലറി എന്നിവയിൽ നല്ല ധാരണയും കഴിയും ഉള്ളവരെയാണ് ആവശ്യമുള്ളത്. ഫോട്ടോഷോപ്പ്, ഇല്ലുസ്ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@amiyon.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള
കാസർകോടുള്ള സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരളയിലേക്ക് ഗ്രൂപ്പ് ബി അനദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, നഴ്സിംഗ് ഓഫീസർ, പേഴ്സണൽ അസിസ്റ്റന്റ്, ഹിന്ദി ട്രാൻസിലേറ്റർ, സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദമായ വിജ്ഞാപനം www.cukerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. www.ibps.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
ദക്ഷിണ റെയിൽവേ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്
കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 95 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ജനറൽ കാറ്റഗറി 48, ഒ ബി സി 26, എസ് സി 14, എസ് ടി ഏഴ് എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://rrcmas.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.