accident

മൂലമറ്റം: ഒളമറ്റം ബിവറേജസ് ഗോഡൗണിൽ നിന്നും ചെറുതോണിയിലെ ബാറിലേക്ക് മദ്യം കയറ്റി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെങ്ങല്ലൂർ പുളിക്കാലായിൽ ഇസ്മായിൽ (47) ആണ് മരിച്ചത്.തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിലെ കുളമാവ് നാടുകാണിയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്തെ ഗോഡൗണിൽ നിന്നും ബിയറും വൈനും കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നാടുകാണിയിലെ കൊടുംവളവിൽ നിയന്ത്രണം വിട്ട ലോറി എതിർ ദിശയിലെ തിട്ടയിൽ ഇടിച്ച ശേഷം 150 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനെത്തിയെങ്കിലും വാഹനത്തിനടുത്തേക്ക് പോകുവാൻ പൊലീസ് സമ്മതിച്ചില്ല .ലോറിയിൽ നിന്നും തെറിച്ച് വീണ മദ്യ കുപ്പികൾ നാട്ടുകാർ കൈയടക്കും എന്ന് പറഞ്ഞാണ് പൊലീന് നാട്ടുകാരെ വിലക്കിയത് . മദ്യക്കുപ്പികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഏറെ സമയത്തെ തിരച്ചിലിന് ശേഷമാണ് കണ്ടെത്തിയത്.ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇന്ന് തൊടുപഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ഭാര്യ നബീസ, മക്കൾ: ഐഷ, ഹുസൈൻ,