മഞ്ഞിൽ വിരഞ്ഞ പൂക്കളിലൂടെ വില്ലനായി അവതരിച്ച്, മലയാള സിനിമ മേഖലയിലെ അഭിനയ ചക്രവർത്തിയായ മാറിയ മോഹൻലാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഏത് വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താര രാജാവിന് പ്രായഭേദമന്യേ ആരാധകരുണ്ട്. ക്യാമറ ഓൺ ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ കഥാപാത്രമായി മാറുന്ന അദ്ദേഹത്തിന്റെ അഭിനയ രീതിയെ വാഴ്ത്തി പലപ്പോഴും സംവിധായകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സമാന അഭിപ്രായവുമായെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ.
'ക്യാമറ ഓൺ ചെയ്ത് കഴിഞ്ഞാൽ മോഹൻലാൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെപ്പറ്റി നമുക്ക് അറിയില്ല. മമ്മൂക്ക അഭിനയിക്കാൻ പോകുന്നത് എന്താണെന്ന് ഒരു പരിധിവരെ എനിക്ക് ഗസ് ചെയ്യാൻ മറ്റും. പക്ഷേ മോഹൻലാലിന്റെ കാര്യത്തിൽ അത് പറ്റില്ലെന്ന്' അദ്ദേഹം കൗമുദി ടിവിയോട് പറഞ്ഞു. വിസ്മയിപ്പിച്ച നടനെപ്പറ്റിയുള്ള അവതാരകയായ രഞ്ജിനി ഹരിദാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കമൽ.
വീഡിയോ