rajasenan-jayaram-dileep

ചലച്ചിത്ര താരം ദിലീപിന് മറ്റ് നടന്മാർക്കില്ലാത്ത ഒരു പ്രത്യേകതയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രാജസേനൻ. ആ പ്രത്യേകത മറ്റൊന്നുമല്ല മാർക്കറ്റിംഗാണ്. ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമാണ് ഇതെന്നും, മോഹൻലാലും,മമ്മൂട്ടിയും പോലും മാർക്കറ്റിംഗ് പഠിച്ചത് ദിലീപിൽ നിന്നാണെന്നും രാജസേനൻ കൗമുദി ടിവിയോട് പറഞ്ഞു.

'ദിലീപിന് ജയറാമിനോ സുരേഷ് ഗോപിക്കോ ഇല്ലാത്ത ഒരു കാര്യമുണ്ട് മാർക്കറ്റിംഗ്. അത് ദിലീപിനോളം ലാലിനോ മമ്മൂട്ടിക്കോ പോലുമില്ല. എനിക്ക് തോന്നുന്നു ദിലീപിനെക്കണ്ടാണ് പിൽക്കാലത്ത് ലാലും മമ്മൂട്ടിയുമൊക്കെ സെൽഫ് മാർക്കറ്റിംഗ് പഠിച്ചത്. അവർ മാത്രമല്ല പലരും. പക്ഷേ അതിൽ ജയറാമിന് മാത്രം ഒരു അബദ്ധം പറ്റി, ദിലീപ് കാണിക്കുന്ന കാര്യങ്ങളൊക്കെ ജയറാം കാണിക്കാൻ തുടങ്ങിയപ്പോഴാണ് പ്രശ്‌നം വന്നത്. ദിലീപിന് സിനിമയുടെ മാർക്കറ്റിംഗിനെപ്പറ്റി ശക്തമായൊരു അറിവുണ്ട്. ആ അറിവിലാണ് ദിലീപ് പിടിച്ച് നിൽക്കുന്നത്. ദിലീപിന്റെ ചില സിനിമകളൊക്കെ വളരെ മോശമാണെങ്കിൽപ്പോലും ദിലീപ് അത് മാർക്കറ്റ് ചെയ്ത് എടുക്കും.'

വീഡിയോ കാണാം...