-bibin-george

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിന് പെൺകുഞ്ഞ് പിറന്നു. താനൊരു അച്ഛനായെന്ന സന്തോഷ വാർത്ത ബിബിൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരോട് പങ്കുവച്ചത്. 'പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന് ഞാൻ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര 'പിതാവ് 'ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു ..നല്ലൊരു ഉരുക്കു വനിതയെ ഞാൻ രാഷ്ട്രത്തിനായി സമർപ്പിക്കുന്നു'വെന്ന് ബിബിൻ കുറിച്ചു.

മലപ്പുറം സ്വദേശിനിയായ ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മേയ് 20നായിരുന്നു ഇവരുടെ വിവാഹം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളുടെ തിരക്കഥകൃത്തുക്കളിൽ ഒരാളാണ് ബിബിൻ. ഒരു പഴയ ബോബ് കഥ എന്ന ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചും ചില സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.