amanda-cerny

യൂട്യൂബിലെ 'വൈൻസ്' എന്ന പേരിൽ അറിയപ്പെടുന്ന ചെറു തമാശ വീഡിയോകൾ ശ്രദ്ധിക്കുന്നവർക്ക് ഒരുപക്ഷെ അമാൻഡ സെർണിയെ അറിയുമായിരിക്കും. ഏറെ നാളുകളായി തന്റെ തമാശ വീഡിയോകളുമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന അമാൻഡയ്ക്ക് ആരാധകരും അനവധിയാണ്. എന്നാൽ യൂട്യൂബ് സെലിബ്രിറ്റി മാത്രമല്ല അമാൻഡ.

2011 മുതൽ അഡൾട്ട് മാസികയായ പ്ലേബോയിയുടെ മുൻനിര മോഡൽ കൂടിയാണ് അമാൻഡ. ബോളിവുഡ് സെലിബ്രിറ്റിയായ ജാക്വലിൻ ഫെർണാണ്ടസിന്റെ ഛായയുള്ള അമാൻഡയെ ജാക്വലിൻ ഒരിക്കൽ മുംബയിലുള്ള തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇന്ത്യയോടെന്നും സ്നേഹമാണ് തനിക്കുള്ളതെന്ന് പ്രഖ്യാപിച്ചിട്ടുള്ള അമാൻഡ ഇടയ്ക്കിടയ്ക്ക് രാജ്യം സന്ദർശിക്കാറുമുണ്ട്.

തമാശ വീഡിയോകളേക്കാൾ അമാൻഡയെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നത്, തന്റെ ഒതുങ്ങിയ 'ബിക്കിനി ബോഡി'യാണ്. ഏറെ സൗന്ദര്യവതിയായ അമാൻഡ നിരന്തരം തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതാദ്യമായാണ് പൂർണനഗ്നയായി അമാൻഡ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. അമാൻഡയുടെ കാമുകൻ ജൊഹാനസ് ബാർളും അമാൻഡയുടെ ഒപ്പമുണ്ട്. ഇരുവരും പ്രേമത്തോടെ പരസ്പരം പുണർന്ന് നിൽക്കുന്ന ചിത്രമാണ് അമാൻഡ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.