വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ കുപ്രസിദ്ധമായ ബർമുഡ ട്രയാങ്കിളിനെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. നാവികരുടേയും വൈമാനികരുടേയും പേടി സ്വപ്നമാണ് ഇവിടം. എന്നാൽ ഇന്ത്യയിലും ഇത്തരത്തിൽ ഒരിടമുണ്ട് വിമാനങ്ങളുടെ ശവപറമ്പായ ഇവിടെ അഞ്ഞൂറിലധികം വിമാനങ്ങളാണ് തകർന്ന് വീണിട്ടുള്ളത്. ഇന്ത്യ ചൈന അതിർത്തിക്ക് അരികിലുള്ള അരുണാചൽ പ്രദേശിലെ ഈ സ്ഥലത്തെക്കുറിച്ച് ശ്രീകാന്ത് എ.കെ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'ബെർമുഡ ട്രയാങ്കിളിനെ' കുറിച്ച് ഏവരും കേട്ടിട്ടുണ്ടാകും..വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകുന്ന അറ്റ്ലാന്റിക് സമുദ്രത്തിലെ കുപ്രസിദ്ധമായ സ്ഥലം.എന്ത് കൊണ്ട് ഈ സ്ഥലത്ത് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഒട്ടെറെ ഊഹാ പോഹങ്ങൾ നിലവിലുണ്ട് (ഇത് വരെ തൃപ്തികരമായ ശാസ്ത്രീയ വിശദീകരണം നൽകപ്പെട്ടിട്ടില്ല എന്നാണറിവ്)
എന്നാൽ ഇന്ത്യയിലും ഒരു 'ബർമുഡ ട്രയാങ്കിൾ' ഉണ്ട് എന്നത് അധികമാർക്കും അറിയാത്ത വസ്തുതയാണ്..
ഇന്ത്യ ചൈന അതിർത്തിക്ക് അരികെ, അരുണാചൽ പ്രദേശിലാണ് ഈ സ്ഥലം. രണ്ടാം ലോക മഹയുദ്ധകാലത്താണ് ഈ ഭൂവിഭാഗത്തിന്റെ പ്രത്യേകത വൈമാനികർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.
ജപ്പാനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി ചൈനയിലെക്ക് പോയ എട്ട് സൈനികരടങ്ങുന്ന ഒരു അമേരിക്കൻ വിമാനം അപ്രത്യക്ഷമായതോടെയാണ് സംഭവങ്ങളുടെ തുടക്കം.പിന്നിട് ഇത് വഴി പറന്ന 509 വിമാനങ്ങളാണ് തകർന്നു വീഴുകയോ അപ്രത്യക്ഷമാവുകയോ ചെയ്തത്! 1500 ൽ അധികം വൈമാനികർ അരുണാചലിലെ ഈ സ്ഥലത്ത് വച്ച് കൊല്ലപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്തു.
1995 മുതൽ ഇങ്ങോട്ട് 13 വലിയ വിമാന അപകടങ്ങൾ ഇ ഭൂവിഭാഗത്തിലുണ്ടായി. 2001 അരുണാചൽ പ്രദേശിന്റെ വിദ്യാഭ്യസ മന്ത്രിക്കും, പിന്നിട് 2011ൽ അവിടുത്തെ മുഖ്യമന്ത്രിക്കും വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.
ഈ സ്ഥലത്ത് അവസാനമായി വിമാനാപകടം നടന്നത് ഈ മാസം മൂന്നാം തീയതിയായിരുന്നു. മൂന്ന് മലയാളി വ്യോമസേന ഉദ്യോഗസ്ഥരുൾപ്പെടെ 13 പേരുമായി സഞ്ചരിച്ച ഇന്ത്യൻ എയർ ഫോഴ്സ് വിമാനം ഇവിടെ വച്ച് അപ്രത്യക്ഷമാവുകയും,8 ദിവസത്തെ തിരച്ചിലിനൊടുവിൽ വിമാനവശിഷ്ട്ടങ്ങൾ കണ്ടെത്തുകയും ചെയ്തു.
പർവ്വതങ്ങളും,തീർത്തും അപ്രവചനാതീതമായ കാലാവസ്ഥയുമാണ് വിമനങ്ങളുടെ തകർച്ചക്ക് കാരണമാകുന്നതെന്ന് കരുതപ്പെടുന്നു. തകർന്നു വീഴുന്ന വിമാനങ്ങളുടെ അവശിഷ്ടടങ്ങൾ പൊലും കണ്ടെടുക്കാൻ ബുദ്ധിമുട്ടായ ഭൂപ്രകൃതിയാണ് അരുണാചലിലെ ഇ പ്രദേശത്തിന്റേത് എന്നറിയുന്നു(തദ്ദേശീയരായ പർവ്വതാരോഹകരുടെ സഹായം കൂടാതെ ഇത് അസാദ്ധ്യമാണ് എന്നു സൈന്യം പൊലും സമ്മതിക്കുന്നു)
തന്ത്രപ്രധാന സൈനിക മേഖലയായത് കൊണ്ടു തന്നെ ഇന്ത്യക്ക് ഇ 'ബർമുഡ ട്രയാങ്കിളിനെ' ഒഴിവാക്കി നീങ്ങുവാനാകില്ല. ഭാവിയിൽ ഇ 'വിമാനങ്ങളുടെ ശവപറമ്പിനെ' എങ്ങനെ സുരക്ഷിതമായി മറികടന്നു സഞ്ചരിക്കും എന്നത് വ്യോമസേനയുടെ മുന്നിലുള്ള വലിയൊരു ചോദ്യമായി അവശേഷിക്കുന്നു.