obsity

തടിയൊരൽപ്പം കൂടിപ്പോയാൽ നമ്മളേക്കാൾ ആധി നമ്മുടെ നാട്ടുകാർക്കായിരിക്കും. അയ്യേ വൃത്തികേട് നീ ഭക്ഷണം കുറയ്ക്ക് എന്ന ഉപദേശം വേറെയും. പൊണ്ണത്തടി കാരണം വീട്ടിലും സ്വസ്ഥത കാണില്ല. കൂടാതെ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും സാധിക്കില്ല.

തടി കുറയ്ക്കാനായി പല വഴികളും നമ്മൾ തേടാറുണ്ട്. മാർക്കറ്റിൽ നിന്ന് പാർശ്വഫലങ്ങളുള്ള പല മരുന്നുകളും വാങ്ങിക്കഴിക്കും,പലപ്പോഴും നിരാശയായിരിക്കും ഫലം എന്നാൽ പോക്കറ്റ് കാലിയാകുകയും ചെയ്യും. കുറച്ചൊന്ന് ശ്രദ്ധിച്ചാൽ ഒരു പരിധിവരെ നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കും.

ഇതാ ചില പൊടിക്കൈകൾ

കൃത്യമായി വ്യായാമം ചെയ്യുക. ദിവസവും ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി സമയം കണ്ടെത്തണം. ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്ന കാർഡിയോ എക്‌സർസൈസാണ് കുറച്ചുകൂടെ നല്ലത്( ഓട്ടം,നടത്തം, നീന്തൽ, സൈക്ലിംങ്).

മൈദയുടെ ഉപയോഗം കുറയ്ക്കുക

നാരുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉപയോഗിക്കുക.

പട്ടിണി കിടന്ന് തടി കുറയ്ക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. മിതമായ അളവിൽ എല്ലാ നേരവും ഭക്ഷണം കഴിക്കണം.

ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ഫാസ്റ്റ് ഫുഡിനോട് പ്രിയം കൂടുതലുള്ളവരാണ് നമ്മൾ. എന്നാൽ ഇതൊരു സൈലന്റ് കില്ലറാണ്, പൊണ്ണത്തടിയുണ്ടാക്കാനും ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കാരണമാകും.

എണ്ണ പലഹാരങ്ങൾ ഒഴിവാക്കുക.സ്ഥിരമായി എണ്ണയിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ കഴിക്കുന്നത് പൊണ്ണത്തടിയുടെ ഒരു പ്രധാന കാരണമാണ്. അതുപോലെ മീനും ഇറച്ചിയുമൊക്കെ വറുത്ത് കഴിക്കാതെ വേവിച്ച് കഴിക്കാൻ ശ്രമിക്കുക

രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം നല്ലതല്ല. വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ അരിയാഹാരം ഒഴിവാക്കി ലഘുവായ രീതിയിൽ കഴിക്കുക.

മദ്യപാനം വേണ്ട,

പാൽപ്പാട നീക്കം ചെയ്ത പാൽ ഉപയോഗിക്കുക.