ബിസിനസിൽ സക്സസാവാൻ നല്ലൊരു മാർക്കറ്റിംഗ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ കഴിയുകയുള്ളു. പക്ഷേ അതിനെ കുറിച്ച് ധാരണയില്ലാതെ പരസ്യത്തിനായി വെറുതെ കാശ് ചെലവാക്കിയാൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായെന്ന് വരില്ല.
റെസ്റ്റോറന്റ് ബിസിനസ് മേഖലയിൽ മികച്ചൊരു മാർക്കറ്റിംഗ് പ്ലാൻ പരിചയപ്പെടുത്തുകയാണ് ബിനോൾ ജോർജ്ജ്.(Managing Director, Recode AI)
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
റെസ്റ്റോറന്റ് ഉടമകൾക്കും,റെസ്റ്റോറന്റ് ആരംഭിക്കാൻ പോകുന്നവർക്കും 6 മാർക്കറ്റിംഗ് തന്ത്രങ്ങൾ
ഒരിക്കലും അവസാനിക്കാത്ത മത്സരം ഉള്ള റെസ്റ്റോറന്റ് ബിസിനസ് മേഖലയിൽ നല്ലൊരു മാർക്കറ്റിംഗ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമാണ് നമ്മളുടെ ലക്‌ഷ്യം നേടാൻ സാധിക്കുകയുള്ളു.
ആളുകൾ അവരുടെ വരുമാനത്തിന്റെ 12.6 % ഫുഡിന് വേണ്ടി ചെലവാക്കുമ്പോൾ ഒരു റെസ്റ്റോറന്റ് ഉടമ എന്ന നിലയിൽ നല്ല ഭക്ഷണം മാത്രം കൊടുത്താൽ പോരാ നല്ലൊരു മാർക്കറ്റിംഗ് സ്റ്റാർറ്റജി കൂടി വേണം ബിസിനസ് ലാഭകരമാക്കാൻ. ഒരുപക്ഷെ ടൗണിലെ ഏറ്റവും നല്ല ബിരിയാണി നിങ്ങളുടെ റെസ്റ്റാറ്റാന്റിലെ ആകാം, ആളുകൾക്ക് അതിനെക്കുറിച്ച് അറിവില്ലെങ്കിൽ, അത് ടേസ്റ്റ് ചെയ്യാൻ വന്നില്ലെങ്കിൽ എന്ത് പ്രയോജനം?
നിങ്ങളുടെ റെസ്റ്റോറന്റ് ബിസിനസ് നമ്പർ 1 ആക്കാൻ ഈസിയായി ഉൾപെടുത്താൻ പറ്റിയ 6 മാർക്കറ്റിംഗ് ഐഡിയ എന്തൊക്കെയെന്ന് നോക്കാം.
1.ഫേസ്ബുക്ക് മെസ്സെഞ്ചർ മാർക്കറ്റിംഗ്
റെസ്റ്റോറന്റ് ഫേസ്ബുക് പേജിലും വെബ്സൈറ്റിലും ആളുകളുടെ ചോദ്യത്തിനും പരാതികൾക്കും ഓട്ടോമാറ്റിക്കായി മറുപടി പറയുന്ന ചാറ്റ് ബോട്ട് ഉപയോഗികാം. റെസ്റ്റോറന്റ്കളുടെ ദിനപ്രതിയുള്ള പ്രൊമോഷണൽ ജോലികൾക്കും, കസ്റ്റമേഴ്സിന്റെ മെനു സംബന്ധമായ ചോദ്യങ്ങൾക്കും, അവരുടെ ആവശ്യങ്ങൾക്കും ഉചിതമായ മറുപടികൾ നൽകാനാകും. ഇതുവഴി റെസ്റ്റോറന്റ്കളുടെ ബാക്കി ഉള്ള ബിസിനസ് പ്രവർത്തനങ്ങളുടെ സമയം ലാഭിക്കാൻ സാധ്യമാകും.
Facebook Messenger ബോട്ടുകൾ വളരെ ഈസിയായി വെബ്സൈറ്റിലും ഫേസ്ബുക് പേജിലും ഉൾപ്പെടുത്താനും ഉപയോഗിക്കാനും സാധിക്കും. കൂടാതെ ഇത് വളരെ ചെലവ് കുറഞ്ഞ മാർക്കറ്റിംഗ് തന്ത്രമാണ്. ഇത്തരം ബോട്ട് മാർക്കറ്റിംഗ് 85 % ആളുകളും കാണുമെന്നാണ് സർവ്വേകൾ പറയുന്നത് . അതിനാൽ തന്നെ ബോട്ട് മാർകെറ്റിംഗിന്റെ റിട്ടേൺ വളരെ കൂടുതലായിരിക്കും.
2. ലൈവ് സ്ട്രീം
വളരെ എക്സൈറ്റിങ് ആയിട്ടുള്ള ഒരു മാർക്കറ്റിംഗ് സ്റ്റാർറ്റജി ആണ് ഇത്. ബോട്ടുകൾ വഴി കസ്റ്റമേഴ്സിന് ലൈവ് സ്ട്രീമിലേക്കു ക്ഷണിച്ചു ഫേസ്ബുക്കിലൂടെയും ഇൻസ്റാഗ്രാമിലൂടെയും ഉള്ള ലൈവ് സ്ട്രീം കൂടുതൽ ആളുകളെ ആകർഷിക്കാനും , നിങ്ങളുടെ റെസ്റ്റോറന്റിന് ഒരു ഐഡന്റിറ്റി കൊണ്ടുവരുവാനും, നല്ലൊരു വിസിബിലിറ്റി ഉറപ്പാക്കാനും സാധിക്കും.
നിങ്ങളുടെ സ്പെഷ്യൽ വിഭവങ്ങളും അവയുടെ രുചിയും ലൈവ് സ്ട്രീം വഴി ആളുകളിലേക്ക് എത്തിപെടുമ്പോൾ നിങ്ങളുടെ വിശ്വാസ്യത ആണ് നിങ്ങൾ അവിടെ ഉറപ്പിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ ബ്രാൻഡ് എന്നും കസ്റ്റമേഴ്സിന്റെ മനസ്സിൽ മായാതെ നിലനിർത്താനും സാധിക്കും.
ലൈവ് സ്ട്രീം വഴി കസ്റ്റമേഴ്സിന്റെ മാറുന്ന അഭിരുചികൾ നേരിട്ട് മനസിലാക്കാനും അതു വഴി പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ ഉൾപ്പെടുത്താനും സാധിക്കുന്നതിലൂടെ ബിസിനസ് വളർച്ച എളുപ്പം ആകുന്നു.
3. ലോയൽറ്റി പ്രോഗ്രാം
കൂപ്പണും ഡിസ്‌കൗണ്ട് ഉം ഇപ്പോഴും കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന ഒരു പ്രധാന ഉപാധികൾ തന്നെയാണ് എന്നിരുന്നാലും ലോയൽറ്റി റീവാർഡ് പ്രോഗ്രാംസാണ് ആണ് അവരെ വീണ്ടും നമ്മളുടെ അടുക്കലേക്കു വീണ്ടും എത്തിക്കാൻ നല്ലൊരു വഴി.
കസ്റ്റമേഴ്‌സുമായുള്ള ബന്ധമാണ് റെസ്റ്റോറന്റ് മാർകെറ്റിംഗിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സുപ്രധാനമായ ഒരു മാറ്റം.ബിസിനസ്സിന്റെ എല്ലാ പോയിന്റിലും കസ്റ്റമേഴ്‌സുമായി ഉള്ള ബന്ധവും വിശ്വാസ്യതയും ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കണം. കസ്റ്റമേഴ്സും ആയി ഒരു ഇമോഷണൽ ബന്ധം ഉണ്ടാക്കാൻ ഏറ്റവും നല്ല വഴി ആണ് ലോയൽറ്റി പ്രോഗ്രാംസ്. ഫേസ്ബുക് ബോട്ടിന്റെ ഉപഭോക്താക്കളെ ലോയൽറ്റി പ്രോഗ്രാംസിൽ ഉൾപ്പെടുത്തിയാൽ അവരെ കൂടുതൽ എൻഗേജ് ചെയ്തു നിർത്താൻ സാധിക്കും അതുവഴി അവർക്കു പേർസണൽ ഓഫേഴ്സും കൊടുക്കാം
4.സോഷ്യൽ മീഡിയ ഫുഡ് ഇൻഫ്ലുൻസർസ്
ഒരു റെസ്റ്റോറന്റ് വളർന്നു വരുന്നതിനു സോഷ്യൽ മീഡിയ നൽകുന്ന പങ്കു കുറച്ചൊന്നുമല്ല. ആകർഷകമായ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നതും ഫുഡ് സ്റ്റോറീസ് എഴുതുന്നതും മറ്റു സോഷ്യൽ മീഡിയ ഫുഡ് പേജുകളിൽ റിവ്യൂ ചെയ്യിക്കുന്നതെല്ലാം ചില വ്യത്യസ്തമായ മാർക്കറ്റിംഗ് ഐഡിയസ് ആണ്.
നല്ല ഫോള്ളോവെർസ് ഉള്ള ഫുഡ് റിവ്യൂ ചെയുന്ന ആളുകൾക്ക് നമ്മളുടെ റെസ്റ്റാറ്റാന്റിലേക്കു വിളിച്ചു സ്പെഷ്യൽ മീൽസും സെർവീസസും കൊടുക്കുന്നതിലൂടെ അവർക്കു മറ്റുള്ള കസ്റ്റമേഴ്സിനെ നിങ്ങളുടെ റെസ്റ്റാറ്റാന്റിൽ ഫുഡ് കഴിക്കാനുള്ള വിശ്വാസ്യത ഉറപ്പിക്കാൻ സാധിക്കും.
ഇതിനുവേണ്ടി ചിലവാകുന്ന ഓരോ രൂപയും ബിസിനെസ്സിൽ പത്തു ഇരട്ടിയായി ആയി തിരിച്ചു പിടിക്കാൻ സാധിക്കും.
5 . ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇന്റീരിയർ ഒരുക്കുക
വ്യത്യസ്തമായ ഇന്റീരിയർ ഡിസൈൻസ് ആണെങ്കിൽ ആളുകൾ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ മറ്റും പോസ്റ്റ് ചെയുന്ന പ്രവണത നമ്മൾ കണ്ടു വരുന്നു. അതുവഴി ബിസിനസ് കൂട്ടാനും സാധിക്കുന്നു. വ്യത്യ്സതമായി ഡിസൈൻ ചെയ്ത റെസ്റ്റോറന്റുകൾ ഡൈനിങ്ങ് അനുഭവം മറ്റൊരു തലത്തിൽ എത്തിക്കുന്നു.
6.ഓൺലൈൻ സെർച്ചിൽ മുന്നിൽ വരുക
85% ആളുകൾ സാധാരണ ഇൻഫൊർമേഷന് വേണ്ടിപോലും ഓൺലൈൻ സെർച്ച് ചെയുക ആണ് പതിവ് . അതുകൊണ്ട് തന്നെ കസ്റ്റമേഴ്സിന്റെ അഭിപ്രായവും റെസ്റ്റോറന്റ് അഡ്രസ്സും ബാക്കി ഡീറ്റൈൽസും ഓൺലൈൻ സെർച്ചുകളിൽ ഒന്നാമതായി തന്നെ വരേണ്ടത് അത്യാവശ്യം ആണ്. കസ്റ്റമേഴ്സ് സെർച്ച് ചെയ്യുമ്പോൾ നമ്മുടെ ബിസിനസ് ഡീറ്റെയിൽസ് ഒന്നാമതായി വരൻ ഗുണമേന്മ ഉള്ള വെബ്സൈറ്റും അത്യാവശ്യം ആണ്.
നിങ്ങളുടെ റെസ്റ്റോറന്റിന്റെ മാർക്കറ്റിംഗ് സ്ട്രാറ്റജിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?
മത്സരം കൂടുന്നെ അനുസരിച്ചു വ്യത്യസ്‍തമായ മാർക്കറ്റിംഗ് സ്ട്രാറ്റജിസ് കൊണ്ടുവാനാൽ ബിസിനസ് വർദ്ധിപ്പിക്കാം . നിങ്ങൾ തന്നെ ചിന്തിക്കൂ ഈ ആശയങ്ങൾ വിജയകരമായി നിങളുടെ ബിസിനെസ്സിൽ ഉൾപെടുത്തേണ്ടതുണ്ടോ എന്ന് . നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയുക.
For More Details visit : recodeai.com
Call : 8943133501