സമ്പൂർണ ആരോഗ്യവും ഉന്മേഷവും ആഗ്രഹിക്കുന്നവർക്ക് ഒരു ഔഷധ പാനീയം . പേരയില ചായ ! രോഗപ്രതിരോധത്തിനും രോഗശമനത്തിനും സഹായകമാണിത്. പേരയുടെ തളിരില ഇട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് അൽപ്പം കറുവപ്പട്ട ചേർത്ത് പേരയില ചായ തയാറാക്കാം.
പേരയില ചായ കുടിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.
രക്തത്തിലെ കൊളസ്ട്രോൾ നില താഴ്ത്താൻ പേരയില ചായ കുടിയ്ക്കുകയോ പേരയില ഉണക്കിപ്പൊടിച്ചെടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കുകയോ ചെയ്യാം. ദിവസവും പേരയിലചായ കുടിക്കുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജികൾ ഇല്ലാതാക്കും, ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്തും. പ്രായത്തെ തടയാനും ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റാനും ഇത് സഹായിക്കും. ഉറക്കമില്ലായ്മയെയും അമിതവണ്ണത്തെയും തടയാനും സഹായിക്കുന്നു പേരയില ചായ. മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും അത്യുത്തമമാണ് ഈ പാനീയം. പേരയിലയിലുള്ള ലൈകോപീൻ എന്ന ആന്റിഓക്സിഡന്റുകൾ പ്രോസ്റ്റേറ്ര്, ബ്രെസ്റ്റ്, വായ് എന്നിവിടങ്ങളിലെ അർബുദങ്ങളെ തടയും.