ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) യുടെ തലവനായി സാമന്ത് ഗോയലിനെയും ഇന്റലിജൻസ് ബ്യൂറോ (ഐ.ബി)യുടെ തലവനായി അരവിന്ദ് കുമാറിനെയും നിയമിച്ചു. ഇരുവരും ഈ മാസം 30ന് ചുമതലയേൽക്കും. 1984 ബാച്ചിലെ ഐ.പി.എസ് ഓഫീസർമാരാണ് ഇരുവരും.
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെട്ട അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ് ഇരുവരെയും നിയമിച്ചത്
സാമന്ത് ഗോയൽ
പഞ്ചാബ് കേഡർ ഉദ്യോഗസ്ഥൻ. 90കളിൽ പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരപ്രവർത്തനം കൈകാര്യം ചെയ്തു. പാകിസ്ഥാനിലെ ബാലാകോട്ട് ഭീകരപരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ. വിദേശരാജ്യങ്ങളിലെ നിരവധി രഹസ്യനീക്കങ്ങൾക്കും 2016ലെ സർജിക്കൽ സ്ട്രൈക്കിനും ചുക്കാൻ പിടിച്ചിട്ടുണ്ട്. അനിൽ കുമാർ ധസ്‌മന വിരമിച്ച ഒഴിവിലാണ് നിയമനം.
അരവിന്ദ് കുമാർ.
അസാം-മേഘാലയ കേഡർ ഉദ്യോഗസ്ഥൻ.കാശ്‌മീർ വിഷയങ്ങളിൽ സർക്കാരിന് തന്ത്രപരമായ നിർദ്ദേശങ്ങൾ നൽകുന്ന ഒാഫീസർ. ഇന്റലിജൻസ് ബ്യൂറോയുടെ കാശ്‌മീർ ഡെസ്‌കിലെ രണ്ടാമനായിരുന്നു. രാജീവ് ജെയിന് പകരക്കാരനായാണ് നിയമനം.