water-bill

ജോലിത്തിരക്കുകൾ കൊണ്ടും മറ്റും ആർക്കും ഒന്നിനും സമയമില്ല. അതിനാൽത്തന്നെ ഇന്ന് ഭക്ഷണങ്ങളും വസ്ത്രങ്ങളുമൊക്കെ നമ്മൾ ഓൺലൈനായിട്ട് വാങ്ങാറുണ്ട്. അതുപോലെത്തന്നെ നമുക്ക് ക്യൂ നിൽക്കാതെ നമ്മുടെ വീട്ടിലിരുന്നുകൊണ്ട്, ഇഷ്ടമുള്ള സമയത്ത് ഓൺലൈനായി വാട്ടർ ബില്ലും അടയ്ക്കാം.

ഓൺലൈനായി വാട്ടർ ബിൽ അടയ്ക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...

1-കേരള വാട്ടർ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ കയറുക.

2-ഈ സൈറ്റിലെ quick pay ഓപ്ഷൻ തിരഞ്ഞെടുക്കുക.

3-ഇവിടെ പല ഓപ്ഷൻസും ഉണ്ട്. വാട്ടർ അതോറിറ്റിയിൽ നിങ്ങളുടെ നമ്പർ രജിസ്ട്രർ ചെയ്തിട്ടുണ്ടെങ്കിൽ search by phone number തിരഞ്ഞെടുക്കാം. അല്ലെങ്കിൽ search by consumer id ക്ലിക്ക് ചെയ്യുക. ശേഷം consumer id അടിച്ച് കൊടുത്ത് search എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

4- സ്ക്രീനിൽ നിങ്ങളുടെ ബിൽ തെളിയും. ശേഷം payment gateways ന് ഏറ്റവും അടിയിൽ നിങ്ങളുടെ ഫോൺ നമ്പറും വേണമെങ്കിൽ ഇമെയിൽ ഐഡിയും അടിച്ച് കൊടുത്ത ശേഷം confirm payment ക്ലിക്ക് ചെയ്യുക.

5- credit card, debit card, internet banking എന്നിങ്ങനെ നിരവധി ഓപ്ഷൻസ് കാണാം. ഏതാണോ നിങ്ങളുടെ ഓപ്ഷൻ അത് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.

6- നിങ്ങളുടെ പെയ്മന്റ് വിജയിച്ചെങ്കിൽ വീണ്ടും വാട്ടർ അതോറിറ്റിയുടെ സൈറ്റിലേക്ക് വരും. അവിടെ നിങ്ങൾ അടച്ച ബില്ലിന്റെ റസീറ്റ് കാണാൻ സാധിക്കും. ആ റസീറ്റ് പ്രിന്റ് ചെയ്ത് വയ്ക്കുകയോ അല്ലെങ്കിൽ പിഡിഎഫ് ആയി സേവ് ചെയ്ത് വയ്ക്കുകയോ ചെയ്യാം.