മലയാളികളുടെ ദേശീയ ആഹാരമെന്ന് വിശേഷണം നേടിയ പൊറോട്ടയുടെ ഇഷ്ടപ്പെട്ട കൂട്ട് ഏതെന്ന് ചോദിച്ചാൽ പകുതിയിലേറെപ്പേരും ഒരൊറ്റ വിഭവത്തിന്റെ പേരുമാത്രമേ പറയൂ, ബീഫ്. ഇതു രണ്ടും കൂടിയുള്ള കോംബിനേഷനെ വെല്ലാൻ അങ്ങ് അറബിനാട്ടിൽ നിന്നും വന്ന വിഭവങ്ങൾക്ക് പോലും ആവില്ല. നാട്ടിൻപുറത്തെ വിറകടുപ്പിൽ തയ്യാറാക്കുന്ന രുചികരമായ പൊറോട്ടയുടേയും ബീഫിന്റെയും രുചിക്കഥ പറയുകയാണ് ആദിത്യൻ. രാഷ്ട്രീയ യാത്രകളിലൂടെ വടക്കേ അറ്റത്തെ കാസർകോടിനുപോലും ചിരപരിചിതമായ തലസ്ഥാനത്തെ പാറശാലയിലെ ഒരു കൊച്ചുകടയിൽ തയ്യാറാക്കുന്ന ഈ അഡാർ കോംബിനേഷന് രുചിക്കൊപ്പം മറ്റൊരു പ്രത്യേകത കൂടിയുണ്ട്...വില...തുച്ഛമായ വിലയിൽ അമിത ലാഭം നോക്കാതെ അതിഥികളുടെ വയറും മനസും ഒരുപോലെ നിറയ്ക്കുന്ന ഈ ഹോട്ടൽ വിശേഷം ഫേസ്ബുക്കിലാണ് ആദിത്യൻ പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു പ്ലേറ്റ് ബീഫിന് 20 രൂപ !!!
പൊറോട്ട 4 രൂപ
ഞങ്ങടെ നാട്ടിൽ ഇങ്ങനാണെന്ന് പറയാൻ പറഞ്ഞു... 😁😁😁
ആര് പറയാൻ പറഞ്ഞെന്നായിരിക്കും അങ്ങ് ദൂരെ തിര്വന്തരത്തിന്റെ തെക്ക് കേരളത്തിന്റെ ഇങ്ങേ അറ്റത്തു നമ്മടെ സൊന്തം പാറശ്ശാലക്കാർ...
കുറച്ചു മണിക്കൂറുകൾ പിന്നോട്ടൊന്നു പോകാം .....
രാവിലെ ഇച്ചിരി പൊറോട്ടയും ബീഫും കഴിക്കാൻ തോന്നുന്നത് അത്ര തെറ്റാണോ സൂർത്തുക്കളെ??
ഞങ്ങടെ പാറശ്ശാലയിലും കിട്ടും രാവിലെ നല്ല കിടിലം ചൂട് ബീഫ് കറി അതും പ്ലേറ്റ് 20 രൂപയ്ക്ക്. കൂട്ടുകാരൻ നടത്തിയ സ്വന്തം നാട്ടിലെ കടയിലെ ബീഫിന്റെ വർണ്ണനകേട്ട് കൊതിവന്നപ്പോളാണ് ആ ചോദ്യം എന്നിൽ നിന്നും പുറത്തു വന്നത്..
ഒരു തെറ്റുമില്ല കഴിക്കാം.... അവന്റെ വീട്ടിൽ നിന്നും നേരെ വച്ചു പിടിച്ചു അടുത്തുള്ള ശ്രീ മഹാദേവാ തട്ടുകടയിലേക്ക്..
സമയം ഏകദേശം ഒരൊമ്പതു മണി ഒറ്റമുറി കടയിലെ ആകെയുള്ള 2 മേശക്ക് കീഴിലുള്ള 8-10 സ്റ്റൂളിലും ആളുണ്ട് . ബീഫിന്റെ മണമൊക്കെ അടിച്ചു കുറച്ചു വെയിറ്റ് ചെയ്ത് സീറ്റ് പിടിച്ചു.. നല്ല വാഴയിലയിൽ അപ്പൊ ചുട്ടെടുത്ത നല്ല മൊരിഞ്ഞ 4 ചൂട് പൊറോട്ടയും അതിന്റെ സൈഡിൽ അടുപ്പിൽ തിളച്ചു കൊണ്ടിരിക്കുന്ന ഗുമു ഗുമാന്നുള്ള ആവി പറക്കുന്ന ബീഫ് കറി പ്ലേറ്റ് കൊണ്ട് തട്ടിതരും.. ചൂട് കാരണം വാടി തുടങ്ങുന്ന വാഴയിലയിൽ കിടക്കുന്ന ആ ചൂട് പൊറോട്ടയിൽ ആവി പറക്കുന്ന കറി കൂടി ചേരുമ്പോൾ ഉള്ള ഒരു മണം ഹൌ....
ആ ചൂട് പൊറോട്ട കുറച്ചു പിച്ചെടുത് സൈഡിൽ വച്ച ബീഫിൽ നിന്നും കട്ടി കുറഞ്ഞു നല്ല വെന്ത ഒരു ചൂട് കഷ്ണം കൂടി എടുത്തു ആ ചുവന്നുള്ളി ചേർന്ന കറിയിൽ ഒരു തേപ്പ് തേച്ചെടുത്ത് ചവയ്ക്കുമ്പോൽ വാ പൊള്ളാതെ നോക്കണം ആ ചൂടിന്റെ കൂടെ ബീഫിന്റെ എരിവും കൂടിയാകുമ്പോൾ അത് മകിഴ്ച്ചി 🤘കൂടെ ചൂട് ചായയും ഓരോ കുടി മിഗ മിഗ മകിഴ്ച്ചി 😎.
നാല് പൊറോട്ട തീരുന്ന വഴി അറിയില്ല ബീഫും.
സെയിം ഐറ്റംസ് ഒരു റൗണ്ട് കൂടി കൂടെ ഒരു കമ്പനിക്ക് ഒരു ഡബിളും
എജ്ജാതി കോമ്പിനേഷൻ 😋.അവസാനം ബാക്കി വന്ന ചാറ് മുക്കി നക്കാൻ ഒരു കുട്ടി തട്ട് ദോശയും കൂടി..
ബീഫിനെ പറ്റി പറഞ്ഞാൽ 20 രൂപക്കുള്ള ക്വാണ്ടിറ്റി താഴെ പടത്തിൽ കാണാം. ശരിക്കും പീസുകൾ ഉണ്ടായിരുന്നു ഒന്ന് രണ്ടു കൊഴുപ്പ് കഷ്ണങ്ങൾ മാറ്റി നിർത്തിയാൽ പീസ് എല്ലാം സോഫ്റ്റ് ആണ് നന്നായി വെന്തിട്ടും ഉണ്ട് അത്യാവശ്യം നല്ല എരിയും ഉണ്ട് രണ്ടാമത് വിളമ്പാൻ വന്നപ്പോൾ മാറ്റി വച്ചിരിക്കുന്ന കൊഴുപ്പ് പീസ് കണ്ടു സിനിമയിൽ കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയo ഒക്കെ ഒറ്റക്ക് ചെയ്യുന്ന ബാലചന്ദ്രമേനോനെയൊക്കെ പോലെ ഇവിടുത്തെ പൊറോട്ടയടി,പാചകം,ചായയടി,വിളമ്പൽ,പൈസ വാങ്ങൽ തുടങ്ങി എല്ലാം ഒറ്റക്ക് ചെയ്യുന്ന all in all ആയ മുതലാളി മാമൻ പറഞ്ഞു സാധരണ കൊഴുപ്പ് വരാത്തതാണ് ഇറച്ചിക്കടക്കാരനോട് പറയാം എന്ന്.
പൊറോട്ട 4 രൂപയെന്നു പറയുമ്പോൾ അതിനുള്ള വലിപ്പവുമെ ഉള്ളൂ അധികം thickness ഉം ഇല്ല ..രണ്ടു പേര് ചേർന്ന് ആകെ 15 പൊറോട്ട 4 ബീഫ് സിമ്പിൾ.. 😋😋😁. ചൂടോടെ രണ്ടും ലൈവ് ആയിട്ട് കിട്ടുന്നുണ്ട്.ബീഫ് രാവിലെ 8മുതൽ 10:30 വരെയേ ഉണ്ടാകൂ.
അതിഗംഭീരം എന്നൊന്നും പറയുന്നില്ല കൊള്ളാം ടേസ്റ്റ് ഉണ്ട്. എന്നാലും ഇതൊരു പുതിയ വ്യത്യസ്ത അനുഭവം.
NH വഴി പോകുന്നുണ്ടെങ്കിൽ രാവിലെ നല്ല ചൂട് ബീഫും പൊറോട്ടയും കഴിക്കാൻ തോന്നിയാൽ ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കെന്നേ.
ഒട്ടും ആംബിയൻസ് പ്രതീക്ഷിക്കണ്ട NH നു തൊട്ടടുത്തായി റോഡ് സൈഡിലെ സാധാരണഒരു ഒറ്റമുറി കട 10 പേർക്ക് മാക്സിമം ഇരിക്കാം. പേരിനു ഒരു ഫാൻ കറങ്ങുന്നുണ്ട്.
വില കുറഞ്ഞത് കാരണം മോശം എന്ന് കരുതണ്ട വർഷങ്ങളായി കട ഇവിടുണ്ട് നാട്ടുകാരുടെ നല്ല തിരക്കും ഉണ്ട്. ജോലിക്കാരൊക്കെ രാവിലെ കഴിക്കാൻ ഇവിടാണ് വരുന്നത്. ടേസ്റ്റ് ഗ്യാരന്റി. കുറച്ചു നാൾ മുൻപ് വരെ പൊറോട്ട 3 രൂപയായിരുന്നു എന്ന് അവിടത്തെ ആജീവാനാന്ത കസ്റ്റമറായ കൂട്ടുകാരൻ പറഞ്ഞു.
പോകുവാണെങ്കിൽ ഒരു 9നും 10നും ഇടക്ക് പോകുന്നതാണ് നല്ലത് തിരക്ക് കുറച്ചു കുറവായിരിക്കും.
വില
ബീഫ് 20/-
പൊറോട്ട 4/-
ദോശ 2/-
ഓംലറ്റ് ഡബിൾ 20/-
ചായ 5/-
ലൊക്കേഷൻ :ശ്രീ മഹാദേവാ തട്ടുകട- കാരാളി.
പറശ്ശാല ജംഗ്ഷൻ കഴിഞ്ഞു കളിയിക്കാവിള പോകുന്ന NH വഴി ഒരിറക്കം ഇറങ്ങി നേരെ അടുത്ത വളവിലെ കേറ്റം കേറുന്നതിനു മുന്നേ കാരാളി എന്ന സ്ഥലത്തു വലതു വശത്തു റോഡ് സൈഡിൽ ഒരു ഒതുങ്ങിയ ചെറിയ കട..(പടം 👇)
ആ All in all മാമന്റെ ഒരു ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു.. പുള്ളിയുടെ തിരക്ക് കാരണം കഴിഞ്ഞില്ല
ആദിത്യൻ എസ് ആദി എഫ് ബി ലിങ്ക് https://www.facebook.com/adithyan.sg?sk=wall&fref=gs&dti=1507292612897898&hc_location=group_dialog
നിങ്ങളുടെ ഫുഡ് റിവ്യൂസ് ഞങ്ങൾക്കയക്കാം , ഈ നന്ഫറിൽ വാട്സാപ്പ് ചെയ്യൂ.... +91 9188448983