akash

ഇൻഡോർ: മുനിസിപ്പൽ കോർപറേഷൻ ജീവനക്കാരനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബി.ജെ.പി എം.എൽ.എ കൈലാഷ് വിജയവർഗിയയുടെ മകൻ. കൈലാഷിന്റെ മകനായ ആകാശ് വിജയവർഗിയ മുനിസിപ്പൽ കോർപറേഷൻ ഓഫീസറെ മർദ്ധിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പൊലീസുകാർ നോക്കിനിൽക്കെ ആകാശ് ഇയാളെ ബാറ്റ് വച്ച് നിരവധി തവണ അടിക്കുന്നതായാണ് വീഡിയോയിൽ കാണുന്നത്.

#WATCH Madhya Pradesh: Akash Vijayvargiya, BJP MLA and son of senior BJP leader Kailash Vijayvargiya, thrashes a Municipal Corporation officer with a cricket bat, in Indore. The officers were in the area for an anti-encroachment drive. pic.twitter.com/AG4MfP6xu0

— ANI (@ANI) June 26, 2019

ക്യാമറയുമായി മാധ്യമപ്രവർത്തകർ ചുറ്റും കൂടിയിട്ടും ആകാശ് മർദ്ദനം നിർത്താൻ തയാറായില്ല. താൻ ഇനിയും തല്ലുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നുമാണ് സംഭവശേഷം ആകാശ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അഴിമതിയും ഗുണ്ടായിസവും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും ആകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നത് തടയാനും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചത് പൊളിച്ചുമാറ്റാനുമായിരുന്നു മുനിസിപ്പൽ ഓഫീസർ തന്റെ സംഘത്തോടൊപ്പം എത്തിയത്. ഇതിനിടെ ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് ആകാശ് ഇയാളെ മർദ്ദിക്കുന്നത്‌.

അഞ്ച് മിനിറ്റിനുള്ളിൽ സ്ഥലം വിട്ടുപോയില്ലെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് താൻ ഉത്തരവാദി ആയിരിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ആകാശ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. 'നിങ്ങൾക്ക് വേണമെങ്കിൽ ആകാശിനെ ജയിലിലടയ്‌ക്കാം. പക്ഷെ കൈക്കൂലി ചോദിച്ച ആ ഉദ്യോഗസ്ഥനെ കുറിച്ച് നിങ്ങൾ ഒന്നും പറയാത്തത് എന്താണ്.' സംഭവത്തിൽ ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്പയ് പ്രതികരിച്ചു.