അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജുകൾ) ക്ലേ വർക്കർ തസ്തികയിലേക്ക് ജൂലായ് 5 നും, കാറ്റഗറി നമ്പർ 15/2016 പ്രകാരം വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയിലേക്ക് ജൂലായ് 5, 10, 11, 12 നും, കാറ്റഗറി നമ്പർ 99/2017 പ്രകാരം കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിലേക്ക് ജൂലായ് 5 നും, കാറ്റഗറി നമ്പർ 159/2016 പ്രകാരം നഗര ഗ്രാമാസൂത്രണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (ഡിപ്പാർട്ട്‌മെന്റൽ ക്വോട്ട) തസ്തികയിലേക്ക് ജൂലായ് 5നും, കാറ്റഗറി നമ്പർ 331/2017 പ്രകാരം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ് തസ്തികയിലേക്ക് ജൂലായ് 5 മുതലും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 226/2018 പ്രകാരം ലിഫ്റ്റ് മെക്കാനിക് (എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ), കാറ്റഗറി നമ്പർ 338/2018 പ്രകാരം റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ ഗ്രേഡ് 2 (ലെതർ വർക്സ്)(ഒന്നാം എൻ.സി.എ.-മുസ്ലിം), കാറ്റഗറി നമ്പർ 346/2018 പ്രകാരം റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓർത്തോട്ടിക്സ്)(ഒന്നാം എൻ.സി.എ.-മുസ്ലിം), കാറ്റഗറി നമ്പർ 135/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ ആനാട്ടമി (എൻ.സി.എ. - എസ്.സി.) തസ്തികകളിലേക്ക് ജൂലൈ 4 നും കാറ്റഗറി നമ്പർ 136/2018, 138/2018, 140/2018, 141/2018 പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (എൻ.സി.എ.-മുസ്ലിം, എസ്.ഐ.യു.സി. നാടാർ, എസ്.ടി., എസ്.സി.സി.സി., ധീവര) തസ്തികകളിലേക്ക് ജൂലായ് 3 നും, കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ) (എൻ.സി.എ.-ഈഴവ) തസ്തികയിലേക്ക് ജൂലായ് 5 നും, കാറ്റഗറി നമ്പർ 535/2017 പ്രകാരം ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായി മാത്രം) തസ്തികയിലേക്ക് ജൂലായ് 3, 4 ന് രാവിലെ 8 നും 10.30 നും, കാറ്റഗറി നമ്പർ 294/2016 പ്രകാരം കേരള വാട്ടർ അതോറിട്ടിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗക്കാർക്കായി മാത്രം) തസ്തികയിലേക്ക് ജൂലായ് 4 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 256/2018 പ്രകാരം കേരള സംസ്ഥാന എസ്.സി./എസ്.ടി. ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് ജൂലായ് 9 ന് രാവിലെ 7.30 മുതൽ 9.15 വരെയും വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 134/2018, 277/2018, 278/2018 പ്രകാരം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കാറ്റഗറി നമ്പർ 280/2018, 281/2018, 311/2018 പ്രകാരം ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കാറ്റഗറി നമ്പർ 282/2018 പ്രകാരം എൻ.സി.സി. സൈനിക ക്ഷേമവകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്/ക്ലാർക്ക്-ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്ത ഭടൻമാർക്ക് മാത്രം), കാറ്റഗറി നമ്പർ 389/2018 പ്രകാരം വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡ്/ലോക്കൽ അതോറിട്ടിയിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്/ക്ലാർക്ക് ടൈപ്പിസ്റ്റ്, കാറ്റഗറി നമ്പർ 394/2018 പ്രകാരം കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് ജൂലായ് 6 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയും ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
വുമൺ സിവിൽ എക്‌സൈസ് ഓഫീസർ- പുനഃപരീക്ഷ
കോഴിക്കോട് ജില്ലയിൽ കാറ്റഗറി നമ്പർ 501/2017 പ്രകാരം എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്ക് പരീക്ഷ എഴുതിയവർക്കും, കണ്ണൂർ ജില്ലയിൽ സെന്റർ നമ്പർ 2526 ൽ പരീക്ഷ എഴുതിയ 461465, 461466, 461468, 461472, 461473 രജിസ്റ്റർ നമ്പരുകാർക്കും കോഴിക്കോട് ജില്ലയിൽ സെന്റർ നമ്പർ 2399 ൽ മലപ്പുറം ജില്ലയിലേക്ക് പരീക്ഷ എഴുതിയ 428126 രജിസ്റ്റർ നമ്പരുളള ഉദ്യോഗാർത്ഥിക്കും കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ പ്രകാരം എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ. വിജ്ഞാപനം) തസ്തികയിലേക്ക് ജൂലായ് 27 ന് നടത്തുന്ന ഒ.എം.ആർ. പൊതു പരീക്ഷയോടൊപ്പം പുനഃപരീക്ഷ നടത്തും.