news

1. കോൺഗ്റസിനും മറ്റ് പ്റതിപക്ഷ പാർട്ടികൾക്കും എതിരെ രൂക്ഷ വിമർശനങ്ങളും ആയി പ്റധാനമന്ത്റി നരേന്ദ്റ മോദി. ബി.ജെ.പിയും സഖ്യക്ഷികളും തിരഞ്ഞടുപ്പിൽ ജയിച്ചത് രാജ്യത്തിനും ജനാധിപത്യത്തിനും നഷ്ടം ആണെന്നാണ് പ്റതിപക്ഷം പറയുന്നത്. ഇത്തരം പരാമർശങ്ങളും ജനവിധിയെ ചോദ്യം ചെയ്യുന്നതും ദൗർഭാഗ്യകരം. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഒന്നും എൻ.ഡി.എ ജയിച്ചില്ലെന്നു പറയുന്നവർ അമേഠിയെ കുറിച്ച് മിണ്ടാത്തത് എന്തെന്നും ചോദ്യം. രാജ്യസഭയിൽ നന്ദിപ്റമേയ ചർച്ചയ്ക്ക് മറുപടി പറയവേയാണ് മോദി കോൺഗ്റസിനെ കടന്നാക്റമിച്ചത്.
2. കോൺഗ്റസ് എവിയെങ്കിലും തോറ്റാൽ അത് രാജ്യത്തിനുണ്ടായ വലിയ നഷ്ടമെന്ന് എങ്ങനെ പറയാനാകും. രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒരു സീറ്റിൽ പോലും ജയിക്കാൻ സാധിക്കാത്തവരാണ് ഇത്തരം പരമാർശങ്ങൾ നടത്തുന്നത്. ജയ പരാജയങ്ങളെ എങ്ങനെ നോക്കി കാണണം എന്നോ അവയോട് എന്ത് സമീപനമാണ് പുലർത്തേണ്ടതെന്നോ ഇപ്പോഴും കോൺഗ്റസിന് അറിയില്ലെന്നും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത് വലിയ പോരായ്മ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ അംഗീകരിക്കില്ല. അത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടാകും എന്നും പ്റധാനമന്ത്റി. ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം തന്നെ വേദനിപ്പിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സംസ്ഥാനത്തെ ആകെ തള്ളിപ്പറയാനോ ഇകഴ്ത്തി കാട്ടാനോ ആർക്കും അധികാരമില്ലെന്ന് ഓർക്കുന്നത് നല്ലതാണെന്നും പ്റധാനമന്ത്റി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കുമെന്നും മോദി സൂചന നൽകി.
4. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടാൻ കാരണം ശബരിമല യുവതീ പ്റവേശനം മാത്റമല്ലെന്ന് സി.പി.ഐ. പാർട്ടിയിൽ നിന്ന് ജനങ്ങൾ അകന്നതായി വിലയിരുത്തൽ ഇല്ലെന്നും കാനം രാജേന്ദ്റൻ. തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായ നിരവധി വിഷയത്തിൽ ഒന്ന് മാത്റമാണ് ശബരിമല. ദേശീയതലത്തിൽ ബദലുണ്ടാക്കാൻ കഴിയാത്തതും ഇടതുപക്ഷത്തിന് തിരിച്ചടി ആയെന്നും സിപി.ഐ
5. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐയ്ക്ക് അർഹതപ്പെട്ടതാണ്. ചെലവ് കുറച്ചും ചെലവില്ലാതെയും ആ പദവി കൈകാര്യം ചെയ്യാം. അങ്ങനെ ഒരു പദവി സി.പി.ഐ നേരത്തെ എതിര എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറി. പ്റളയാനന്തര പുനർ നിർമ്മാണം സംബന്ധിച്ച് സമയം നീട്ടി നൽകിയിട്ടും ദുരിത ബാധിതരിൽ പലരും അപേക്ഷ നൽകിയിട്ടില്ല. ഇത് പുനരധിവാസ പ്റവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും കാനം


6. കോൺഗ്റസ് നേതാവും മുൻ എം.എൽ.എയുമായ എ.പി അബ്ദുള്ള കുട്ടി ബി.ജെ.പിയിൽ ചേർന്നു. പാർട്ടി വർക്കിംഗ് പ്റസിഡന്റ് ജെ.പി നദ്ദയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. താൻ ഇപ്പോൾ ദേശീയ മുസ്ലിം ആയെന്ന് അബ്ദുള്ള കുട്ടി. മുസ്ലീമിനും ബി.ജെ.പിക്കും ഇടയിലെ വിടവ് നികത്തുക ആണ് എന്നും അബ്ദുള്ള കുട്ടി. നരേന്ദ്റമോദിയെ പുകഴ്ത്തി പറഞ്ഞതിന് നേരത്തെ കോൺഗ്റസ് അബ്ദുള്ള കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു
7. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പുതിയ തലവന്മാരെ നിയമിച്ചു. അരവിന്ദ് കുമാർ ഇന്റലിജൻസ് വിഭാഗത്തിന്റേയും സാമന്ത് ഗോയൽ റോയുടേയും മേധാവികളാകും എന്ന് കേന്ദ്റ ആഭ്യന്തര മന്ത്റാലയം അറിയിച്ചു. പാകിസ്ഥാനിലെ ബാലാകോട്ട് നടത്തിയ വ്യോമാക്റമണത്തിന്റെ മുഖ്യ ആസൂത്റകൻ ആയിരുന്നു സാമന്ത് ഗോയൽ.
8. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാതാ വികസനം മുസ്ലീം തീവ്റവാദികളുടെ ഇടപെടലിനെ തുടർന്ന് സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു എന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയ രാഘവൻ. അന്നത്തെ സർക്കാർ തീവ്റവാദികൾക്ക് മുന്നിൽ വഴങ്ങി കൊടുത്തു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല എന്നും എ. വിജയ രാഘവൻ പറഞ്ഞു
9. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യാൻ സ്ഥലം എം.പിയും കോൺഗ്റസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി യോഗം വിളിച്ചു. വരുന്ന 28ന് ഡൽഹിയിൽ വച്ചാണ് യോഗം. യോഗത്തിൽ പങ്കെടുക്കാനായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളെ രാഹുൽ ഡൽഹിക്കു ക്ഷണിച്ചിട്ടുണ്ട്
10. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്ന് 1.02 ലക്ഷം ആളുകൾ കൂടി പുറത്തായി. കഴിഞ്ഞ വർഷം പുറത്തിറക്കിയ കരട് പട്ടികയുടെ സൂഷ്മ പരിശോധനയ്ക്ക് ശേഷമാണ് ഒരു ലക്ഷം ആളുകളെ കൂടി പുറത്താക്കിയത്. പട്ടികയിൽ നിന്ന് പുറത്തായവരെ കത്തിലൂടെ വിവരം അറിയിക്കും. ഇവർക്ക് ആക്ഷേപം ഉണ്ടെങ്കിൽ ജൂലായ് 11ന് എൻ.ആർ.സി ഹെൽപ് സെന്ററുകളിൽ പരാതി നൽകാം എന്നും അധികൃതർ അറിയിച്ചു
11. ജെയിംസ് ബോണ്ട് സീരീസിലെ 25-ാം ചിത്റത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു. ജമൈക്കയിൽ നടക്കുന്ന സിനിമയുടെ ചിത്റീകരണ വിശേഷങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഡാനിയേൽ ക്റെയ്ഗിനെ കൂടാതെ ജെഫ്റി റൈറ്റ്, ലഷനാ ലിഞ്ച് എന്നിവരും വീഡിയോയിലുണ്ട്. നേരത്തെ ജെയിംസ് ബോണ്ടിൽ നിന്നും വിരമിക്കാൻ ക്റെയ്ഗ് തീരുമാനിച്ചിരുന്നു എങ്കിലും അണിയറ പ്റവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി 25-ാം പതിപ്പിലും ഒപ്പുവയ്ക്കുക ആയിരുന്നു
12. രാക്ഷസി സിനിമയുടെ പ്റമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് നടി ജ്യോതിക സംസാരിച്ചതാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. തനിക്ക് സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ടില്ല എന്നും സിനിമയെ കുറിച്ചുള്ള ആരാധകരുടെ അഭിപ്റായങ്ങൾ സൂര്യയുടെ പേജിലൂടെ കാണാറുണ്ട് എന്നും ആയിരുന്നു ജ്യോതികയുടെ പ്റസ്താവന. രാക്ഷസിയുടെ ട്റെയിലർ കണ്ടതിനു ശേഷം പലരും തന്നെ ലേഡി സമുദ്റ കനി എന്ന് വിളിച്ചതായി സൂര്യയുടെ ട്വിറ്റർ പേജിൽ കണ്ടു എന്നും താരം മാദ്ധ്യമങ്ങളോട് പ്റതികരിച്ചു