ami
അമിതാഭ് കാന്ത്

ന്യൂഡൽഹി:നിതി ആയോഗ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അമിതാഭ് കാന്തിന്റെ കാലാവധി രണ്ട് വർഷം നീട്ടി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയുടേതാണ് തീരുമാനം.

63കാരനായ അമിതാഭ് കാന്തിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കേണ്ടതായിരുന്നു. അത് 2021 ജൂൺ 30 വരെയാണ് നീട്ടിയത്.

1980 ബാച്ച് കേരള കേഡർ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്. കേരളത്തിൽ വിവിധ പദവികളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 'ബ്രാൻഡിംഗ് ഇന്ത്യ- ആൻ ഇൻക്രെഡിബിൾ സ്റ്റോറി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.