modi
Modi

ന്യൂഡൽഹി: ജാർഖണ്ഡിൽ മോഷണക്കുറ്റം ആരോപിച്ച് ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തെ രാജ്യസഭയിൽ നന്ദി പ്രമേയ ചർച്ചയ്‌ക്ക് മറുപടി പറയവെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അതിന്റെ പേരിൽ ജാർഖണ്ഡിനെ മുഴുവൻ കുറ്റം പറയുന്നത് ശരിയല്ലെന്നും മോദി ചൂണ്ടിക്കാട്ടി. അവിടെ നല്ല ആളുകളുമുണ്ട്. സഭയിലെ ചർച്ചയിൽ ജാർഖണ്ഡിനെ ആക്രമിക്കുന്നത് കണ്ടു. അങ്ങനെ ചെയ്യാൻ നമുക്ക് അവകാശമില്ല. ആക്രമം പശ്‌ചിമ ബംഗാളിലും കേരളത്തിലും ജാർഖണ്ഡിലും എവിടെ നടന്നാലും ഒരേപോലെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടിംഗ് യന്ത്രത്തെ അവിശ്വസിക്കുന്നത് സാങ്കേതിക വിദ്യയെ തള്ളുന്നതിന് തുല്ല്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കോൺഗ്രസിനെ പ്രസംഗത്തിലുടനീളം കടന്നാക്രമിച്ചു.