mahua

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പി മെഹുവ മോയിത്ര നടത്തിയ

തീപ്പൊരിപ്രസംഗമാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിലെ ചർച്ച. മെഹുവയുടെ പ്രസംഗം മാത്രമല്ല, മെഹുവയും സോഷ്യൽമീഡിയയിൽ ഹിറ്റാണ്. എൻഡിഎയുടെ വിജയത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങി, പ്രതിപക്ഷത്തിന്റെ ശക്തമായ നാക്കായി മാറി, ഫാസിസത്തിനെതിരെ അക്കമിട്ട് വസ്തുതകൾ അവതരിപ്പിച്ച മെഹുവ ആരാണ് ?

 1975 മേയ് 5ന് കൊൽക്കത്തയിൽ ജനനം

 പശ്ചിമബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് 50000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

 അമേരിക്കയിലെ ഉപരിപഠനത്തിന് ശേഷം ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി ജോലി നോക്കിയ മെഹുവ 2008ൽ യൂത്ത് കോൺഗ്രസ് അംഗമായി ഇന്ത്യൻ രാഷ്ട്രീയത്തിലെത്തി

 2008ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെത്തി, രാഹുലിന്റെ വിശ്വസ്തയായി

 2010ൽ തൃണമൂലിലെത്തി, 2016ൽ ബംഗാളിലെ കരിമ്പൂരിൽ നിന്ന് നിയമസഭയിലേക്ക്

 ചാനൽ ചർച്ചയ്ക്കിടെ അർണബ് ഗോസ്വാമിക്ക് നേരെ നടുവിരൽ ഉയർത്തി പ്രതിഷേധിച്ചത് വിവാദമായി

 സിൽചാർ വിമാനത്താവളത്തിൽ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥയെ മർദിച്ചതുവഴി വീണ്ടും വിവാദത്തിൽ