news

1. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുബൈ ഡി.സി.പി. മജ്ജുനാഥ് ഷിന്‍ഡേ. ബിനോയ് കോടിയേരി എവിടെയാണെന്ന് അറിയില്ല. ബിനോയ് വിദേശത്തേക്ക് കടന്നോ എന്ന് അന്വേഷിക്കുകയാണ്. ഡി.എന്‍.എ പരിശോധന കേസില്‍ അനിവാര്യം ആണെന്നും മുബൈ പൊലീസ്. ബിനോയിക്കെതിരെ ബലാത്സംഗ കേസ് നിലനില്‍ക്കുമെന്നാണ് വിലയിരുത്തലെന്നും ഡി.സി.പി




2. പീഡനക്കേസില്‍ ബിനോയ് കോടിയേരിയ്ക്ക് എതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് മുംബയ് പൊലീസിന്റെ നീക്കം. കേസില്‍ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ വിധി നാളെ വരുമെന്നിരിക്കേ പ്രതിയുടെ ആവശ്യം തള്ളിയാല്‍ ഇയാള്‍ വിദേശത്തേയ്ക്ക് കടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മുംബയ് പൊലീസിന്റെ വിലയിരുത്തല്‍.
3. രാജ്യത്തെ എല്ലാ വിമാന താവളങ്ങള്‍ക്കും ബിനോയിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറിയേക്കും. എന്നാല്‍ നാളെ ബിനോയിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അനുകൂല വിധി വന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പ്രസക്തിയില്ലാതാകും. കേസില്‍ പരാതക്കാരിയുടെ മൊഴിയില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ആണ് കേസെന്നും ആണ് ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ പ്രതിയുടെ ഡി.എന്‍.എ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങളില്‍ വ്യക്തത വരും എന്നും ഇതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ നിലപാട് എടുത്തിരുന്നു
4.ആന്തൂര്‍ വിവാദത്തില്‍ എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി എം.എല്‍.എ ജയിംസ് മാത്യു. സി.പി.എം സംസ്ഥാന സമിതിയിലാണ് ജയിംസ് മാത്യു എം.വി ഗോവിന്ദനെതിരെ പൊട്ടിത്തെറിച്ചത്. പ്രശ്നം തീര്‍ക്കാന്‍ തദ്ദേശ മന്ത്രിയായിരുന്ന കെ.ടി ജലീലിന് സാജന്‍ നിവേദനം നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ മന്ത്രി ചുമതലപ്പെടുത്തി. പിന്നാലെ മന്ത്രിയുടെ പി.എസിനെ ഗോവിന്ദന്‍ വിളിച്ചത് എന്തിനെന്ന് ജയിംസ് മാത്യു. നേതാക്കള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് സംഭവത്തിലുണ്ടെന്ന് ജയിംസ് മാത്യു.
5. ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അണിയുന്ന വേഷത്തിന് മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പരമ്പരാഗത കൈത്തറി വേഷങ്ങള്‍ ധരിക്കണം എന്ന് സര്‍വ കലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍. നിലവില്‍ യൂറോപ്യന്‍ രീതിയിലാണ് രാജ്യത്ത് ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വേഷം അണിയുന്നത്. പരമ്പാരഗത ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇന്ത്യന്‍ പൗരന്‍ എന്ന അഭിമാനം ഉണ്ടാകുമെന്ന് സര്‍ക്കുലറില്‍ പരാമര്‍ശം.
6. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ബിരുദ ദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്. ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്ന് ഉന്നത യു.ജി.സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷങ്ങള്‍ ബിരുദ ദാന ചടങ്ങില്‍ ധരിക്കാം എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഹമിര്‍പുര്‍ എന്‍.ഐ.ടി യിലെ ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക വസ്ത്രം ധരിച്ചാണ് പങ്കെടുത്തത്.
7. പീരുമേട് സബ്ജയിലില്‍ റിമാന്റ് പ്രതി മരിച്ച സംഭവത്തില്‍ 3 പൊലീസുകാര്‍ക്ക് കൂടി സ്ഥലമാറ്റം. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ 3 പൊലീസുകാര്‍ക്കാണ് സ്ഥലം മാറ്റം. എ.എസ്.ഐ റോയിയേയും രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരേയും എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് എസ്.ഐയെയും അഞ്ച് പൊലീസ്‌കാരെയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
8. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡ് പ്രതി രാജ് കുമാറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കസ്റ്റഡി മരണത്തേയും ന്യായീകരിക്കില്ല. ഉത്തരവാദി ആരായാലും കര്‍ശന നടപടി ഉണ്ടാകും. സാമ്പത്തിക തട്ടിപ്പ് കേസിലാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
9. അതേസമയം, കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു. പി.ടി തോമസാണ് അവതരണ അനുമതി തേടിയത്. 105 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പി.ടി.തോമസ്. രാജ്കുമാര്‍ അറസ്റ്റില്‍ ആകുന്നതിന് കാരണമായുള്ള ധനകാര്യ സ്ഥാപനത്തിന് സി.പി.എം ബന്ധം എന്നും പ്രതിപക്ഷത്തിന്റെ ആരോപണം.
10. കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളും ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയും സഖ്യക്ഷികളും തിരഞ്ഞടുപ്പില്‍ ജയിച്ചത് രാജ്യത്തിനും ജനാധിപത്യത്തിനും നഷ്ടം ആണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത്തരം പരാമര്‍ശങ്ങളും ജനവിധിയെ ചോദ്യം ചെയ്യുന്നതും ദൗര്‍ഭാഗ്യകരം. വയനാട്ടിലും റായ്ബറേലിയിലും തിരുവനന്തപുരത്തും ഒന്നും എന്‍.ഡി.എ ജയിച്ചില്ലെന്നു പറയുന്നവര്‍ അമേഠിയെ കുറിച്ച് മിണ്ടാത്തത് എന്തെന്നും ചോദ്യം. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.
11. കോണ്‍ഗ്രസ് എവിയെങ്കിലും തോറ്റാല്‍ അത് രാജ്യത്തിനുണ്ടായ വലിയ നഷ്ടമെന്ന് എങ്ങനെ പറയാനാകും. രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിക്കാത്തവരാണ് ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ജയ പരാജയങ്ങളെ എങ്ങനെ നോക്കി കാണണം എന്നോ അവയോട് എന്ത് സമീപനമാണ് പുലര്‍ത്തേണ്ടതെന്നോ ഇപ്പോഴും കോണ്‍ഗ്രസിന് അറിയില്ലെന്നും ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത് വലിയ പോരായ്മ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു