kant

ന്യൂഡൽഹി: നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യയുടെ (നീതി ആയോഗ്)​ സി.ഇ.ഒ അമിതാഭ് കാന്തിന്റെ കാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടി. ഈമാസം 30ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2021 ജൂൺ 30വരെയാണ് കേന്ദ്ര കാബിനറ്റിന്റെ അപ്പോയിൻമെന്റ്‌സ് കമ്മിറ്റി നീട്ടിയത്. 2016 ഫെബ്രുവരി 17നാണ് അദ്ദേഹം നീതി അയോഗ് സി.ഇ.ഒ സ്ഥാനമേറ്റത്.

അതിനുമുമ്പ് അദ്ദേഹം കേന്ദ്ര വ്യവസായ നയ വികസന വകുപ്പിന്റെ സെക്രട്ടറിയായിരുന്നു. മെയ്‌ക്ക് ഇൻ ഇന്ത്യ,​ ഇൻക്രെഡിബിൾ ഇന്ത്യ,​ സ്‌റ്രാർട്ടപ്പ് ഇന്ത്യ,​ ഗോഡ്‌സ് ഓൺ കൺട്രി തുടങ്ങിയ ശ്രദ്ധേയ കാമ്പയിനുകളുടെ പിന്നിൽ പ്രവർത്തിച്ചത് അമിതാഭ് കാന്താണ്. ടൂറിസം മന്ത്രാലയത്തിന്റെ 'അതിഥി ദേവോ ഭവഃ" കാമ്പയിന് പിന്നിലും അദ്ദേഹത്തിന്റെ ആശയമായിരുന്നു.