lncpe
lncpe

തിരുവനന്തപുരം: ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ കായിക പരിശീലകർ ജാഗ്രത പുലർത്തണമെന്ന് ഋഷിരാജ് സിംഗ് ഐ.പി.എസ്. കഴക്കൂട്ടം സായി എൽ.എൻ.സി.പി.ഇയിൽ മേയ് 14ന് ആരംഭിച്ച സ്പോർട്സ് കോച്ചിംഗിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക പരിശീലകരുടെ അജ്ഞതയും അനാസ്ഥയും കാരണം കായികതാരങ്ങൾ വൻതോതിൽ ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്‌ലറ്രിക്സ്, നീന്തൽ, തൈക്വാണ്ടോ,വോളിബാൾ എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം നൽകിയത്.