കൊച്ചി: വിദേശ വിദ്യാഭ്യാസ-സ്ഥിരതാമസ സേവന ഏജൻസിയായ ഓസ്‌കാർ സ്‌റ്റഡീസ്, ജർമ്മനിയിൽ സ്ഥിരതാമസം ഉൾപ്പെടെയുള്ള അവസരങ്ങൾ പ്രതിപാദിക്കുന്നത് സംബന്ധിച്ച് സംഘടിപ്പിക്കുന്ന 'ഓപ്പർച്യൂണിറ്റി-2019" സെമിനാർ ജൂൺ 28ന് രാവിലെ പത്തിന് എറണാകുളം എം.ജി. റോഡിൽ കെ.പി.സി.സി. ജംഗ്‌ഷന് സമീപത്തെ ചന്ദ്രിക ബിൽഡിംഗിൽ നടക്കും.
ബി.എസ്‌സി നഴ്‌സിംഗ് പാസായവർക്കും അവസാനവർഷ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 120 പേർക്കാണ് പ്രവേശനം. സോഫ്‌റ്റ് സ്‌കിൽ ട്രെയിനർ മധു ഭാസ്‌കരൻ, ബിജു മംഗലത്ത് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ഓസ്‌ട്രേലിയ, ബ്രിട്ടൻ, അയർലൻഡ്, അമേരിക്ക, ന്യൂസിലൻഡ്, കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലെ 400ലേറെ യൂണിവേഴ്‌സിറ്റികളുമായി രണ്ടായിരത്തിലധികം കോഴ്‌സുകൾക്ക് പ്രവേശനം കരാറിലൂടെ ഉറപ്പാക്കിയ, ഡൽഹിയിലെ എസ്.ഐ.ഇ.സിയുടെ കൊച്ചി പ്രതിനിധികളാണ് ഓസ്‌കാർ സ്‌റ്റഡീസ്.
സെമിനാറിന്റെ ഭാഗമായി, വീഡിയോ കോൺഫറൻസിംഗിലൂടെ ജർമ്മനിയിലെ ഹൊറിസോണ്ട് കൺസൾട്ടൻസി പ്രതിനിധികളുമായി ആശയവിനിമയത്തിനും അവസരമുണ്ട്. രജിസ്‌ട്രേഷന് ഫോൺ: 62385 85007