മുംബയ് : നെഞ്ചു വേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം മുംബയ്യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റർ ബ്രയാൻ ലാറയെ ഡിസ്ചാർജ് ചെയ്തു. ലാറയ്ക്ക് കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സ്റ്റാർ സ്പോർട്സ് ചാനലിന്റെ സ്റ്റുഡിയോയിൽ കമന്റേറ്ററായാണ് ലാറ മുംബയ്യിലെത്തിയത്.