മാഞ്ചസ്റ്റർ : ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്ന വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ തീരുമാനം മാറ്റുന്നു. ലോകകപ്പിന് ശേഷം ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി കരീബിയൻ ദ്വീപുകളിൽ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകളിൽ കളിക്കുമെന്നാണ് ഇന്നലെ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ഗെയ്ൽ പറഞ്ഞത്. അതേസമയം ട്വന്റി - 20കളിൽ കളിക്കില്ലെന്ന് ഗെയ്ൽ അറിയിച്ചിട്ടുണ്ട്. ഗെയ്ൽ ഇന്ത്യയ്ക്കെതിരായ പരമ്പരയോടെ വിരമിക്കുമെന്ന് പിന്നീട് വെസ്റ്റ് ഇൻഡീസ് ടീം മീഡിയ മാനേജർ ഫിലിപ്പ് സ്പൂണർ അറിയിച്ചു.