snake-

ഉറങ്ങുമ്പോൾ ആന വന്നാൽ പോലും അനങ്ങാത്തവരുണ്ടെന്ന് പറയാറുണ്ട്. എന്നാൽ അതുപോലൊരു അനുഭവമാണ് മഹാരാഷ്ട്ര.യിൽ സംഭവിച്ചത്. പക്ഷേ ഇവിടെ ആനയ്ക്ക് പകരം വന്നത് പാമ്പാണെന്ന് മാത്രം. പാമ്പ് തന്റെ കുർത്തയ്ക്കുള്ളിൽ കയറിയിട്ടും ഇതൊന്നും അറിയാതെ സുഖമായുരങ്ങുകയായിരുന്നു വൃദ്ധൻ. മഹാരാഷ്ട്രയിലെ ഒരു സർക്കാർ ആശുപത്രിയിൽ രോഗിക്കൊപ്പം വന്നതായിരുന്നു വൃദ്ധൻ. തറയിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പാമ്പ് ' നൈസായി' ഇയാളുടെ കുർത്തയ്ക്കുള്ളിൽ കയറിപ്പോയത്. ആശുപത്രിയിലെ ജീവനക്കാരാണ് പാമ്പിനെ കണ്ടത്.

ഉടൻ തന്നെ അഹമമ്മദ് നഗറിലെ വനം-വന്യജീവി സംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്നാണ് തറയിൽ ഉറങ്ങിക്കിടന്നയാളുടെ കുർത്തയ്ക്ക് അകത്ത് പാമ്പിനെ കണ്ടെത്തിയത്. ഉറങ്ങിക്കിടന്നയാളെ ഉണർത്താതെയാണ് പാമ്പിനെ കുർത്തയ്ക്ക് അകത്ത് നിന്നും പുറത്തെടുത്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഷമില്ലാത്ത പാമ്പാണ് ഇതെന്ന് പിന്നീട് അധികൃതർ പറഞ്ഞു.